മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

dreadful

ഇരുട്ടാണ്, ചെറുതെങ്കിലും, ആഴമില്ലെങ്കിലും, നദിയാണ്, മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്, പക്ഷേ അയാൾക്ക് കടന്നു പോകാതെ മറ്റു മാർഗം ഇല്ല. ബുദ്ധിമുട്ട് കടുപ്പിച്ച് കൊണ്ട്  പൊടി പടലങ്ങൾ കാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടേയിരുന്നു. കാലിന് താഴെ വെള്ളം അയാളുടെ യാത്രയ്ക്ക് ഒപ്പം താളം കളിച്ചു കൊണ്ടിരുന്നു. കാർമേഘങ്ങൾ ഉണ്ട്, പക്ഷേ ചിതറി, മഴയായി മാറാൻ മടിച്ച്, പതിയെ കടന്നു പോകുന്നു.

പൊടിയുടെ പുതപ്പിൽ, കണ്ണുകൾ പാതി മാത്രം തുറന്നു, വശ്യഭാവങ്ങൾ ഏതുമില്ലാതെ പ്രകൃതി, പ്രകൃതിയെ തലോടാൻ പോലും താൽപര്യം കാണിക്കാതെ കാറ്റ്. അലസമായ കാറ്റിൽ അനിതരസാധാരണമായ കേവല ഭാവത്തിൽ നൃപസമനായി ധൂളി കടന്നു പോകുന്നു. മുന്നോട്ടു പോകും തോറും പ്രകൃതിയുടെ നിസ്‌പൃഹത്വം അയാളുടെ ക്രൂരമായ നിശ്ചയദാർഢ്യത്തിനെ പോലും നിദ്രയുടെ സാന്ത്വനത്തിലേക്ക് തള്ളി വിടും എന്ന് തോന്നി. അയാള് അത് അർഹിക്കുന്നു, അതെങ്കിലും.

പക്ഷേ കാത് കൂർപിച്ചാൽ, ബോധമനസിന്റെ ഇന്ദ്രിയ സന്ധികളെ അളന്നു ശീലിച്ചവർക്ക്, കാറ്റിന്റെ ചൂളം വിളിയുടെ പുതപ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ശീൽകാരം കേൾക്കാം, പുറകെ പ്രാണന്റെ നിലവിളി യുടെ യുടെ കനത്ത മൂളൽ കേൾക്കാം. ഒരുവൻ ഒരു ജനതയെ മുഴുവൻ വാൾ കൊണ്ട് അരിയുന്നത് ആണത്. അയാള് കണ്ണുകൾ അടച്ചു, ദീർഖശ്വാസത്തിന്റെ ഏകാഗ്രത യിൽ ലയിച്ചു. തന്നെ കടന്നു പോകുന്ന ജലം, മനുഷ്യ രക്തം ആണെന്ന് അയാള് തിരിച്ചു അറിഞ്ഞു. നിദ്രാവിഹീനൻ എന്ന് തെറ്റിദ്ധരിച്ച പ്രകൃതി ഭയചകിതൻ ആണ് എന്ന് അയാള് മനസ്സിലാക്കി. ശാന്തത യല്ല മറിച്ച്, സർവ നാശത്തിന് ശേഷം ഉള്ള ഭയ-ഭീപത്സം ആണ് എന്നയാൾ അറിഞ്ഞു. തന്റെ അപാകത യില് പരിതപിച്ചു എങ്കിലും അയാളുടെ ചുണ്ടുകളുടെ വക്കിൽ ഒരു പുഞ്ചിരി പൊടിഞ്ഞു.

ഇത്, ഇന്ന്, ഇപ്പൊൾ....അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി, അയാള് പൊട്ടിച്ചിരിച്ചു, കരഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു. അഷ്ടദിക്കും പിളർക്കുമാറു പൊട്ടിച്ചിരിച്ചു.

ഒരിടത്ത് ഒരിടത്ത് ഒരു ദൈവം ഉണ്ടായിരുന്നു. ദൈവം ആയതു കൊണ്ട് തന്നെ അതിന് ജനിക്കുകയോ, മരിക്കുകയോ വേണ്ട, കേവലം സ്ഥിതി ആണ് ഭാവം. ദൈവം എന്തായിരുന്നു, എന്ന ചോദ്യം ദൈവത്തിനും ഉണ്ടായിരുന്നില്ല. കാരണം ദൈവം ഉണ്ട്, അതുകൊണ്ട് മാത്രം ചോദ്യവും ഉത്തരവും ഉണ്ട്. രണ്ടു ജീവികൾ, മനുഷ്യർ എന്നാണ് സ്വയം വിളിച്ചിരുന്നത്, അവർ ദൈവത്തിന്റെ മുൻപിൽ വന്നു. ദൈവം അവരെ കണ്ട് ചിരിച്ചു, കൈ കൊട്ടി ചിരിച്ചു. തന്റെ സ്വപ്നത്തിന്റെ പ്രതിബിംബം, തന്റെ കളികോപ്പുകളിൽ ഏറ്റവും പ്രിയപ്പെട്ടത്. അവർ തന്റെ മുൻപിൽ, ദൈവം ഒരുപാട് സന്തോഷിച്ചു. ദൈവം അവർക്ക് രണ്ടു വരം നൽകാം എന്ന് കരുതി, ദൈവം അവരോട് ചോദിച്ചു അവർക്ക് എന്ത് വേണം എന്ന്. രണ്ടു മനുഷ്യരും പരസ്പരം നോക്കി. ഒന്നാമൻ മൗനിയായി രണ്ടാമന്റെ കൈകളിൽ അമർത്തി പിടിച്ചു, രണ്ടാമൻ പറഞ്ഞു "എനിക്ക് ദൈവം ആകണം ".  ദൈവം കൊടുത്ത വാക്ക്, ദൈവ ത്തിനും മുകളിൽ  എന്ന് ദൈവം തന്നെ നിയമം നിർമിച്ചിരുന്നു. അതുകൊണ്ട് തന്നെ തൊട്ടു അടുത്ത നിമിഷം, രണ്ടാമൻ ദൈവം ആയി മാറി. അയാള് ആദ്യം ചെയ്തത്, താൻ അല്ലാതെ മറ്റു ഒരു ദൈവവും വിശ്വ പ്രപഞ്ചത്തിൽ ഇല്ല എന്ന് പ്രഖ്യാപിച്ചു. ദൈവത്തിന്റെ വാക്ക് ആണല്ലോ. പിന്നീട് പുതിയ ദൈവം

ഒന്നാമന്റെ കൈവിരലുകൾ വെട്ടി മാറ്റി. ദൈവത്തിന്റെ ആർക്കും തൊടാൻ പാടില്ലല്ലോ. മുൻ ദൈവത്തിനെ പുതിയ ദൈവം ശപിച്ചു, " നീ മനുഷ്യനെ നിർദ്ദയം ഭക്ഷിക്കുന്ന ജീവി ആയി അനാദി മധ്യാന്തം സ്ഥിതി ആയി അവശേഷിച്ചു കൊള്ളുക." ഒന്നാമൻ പ്രണയാദ്രം പുതിയ ദൈവത്തിനെ നോക്കി. പുതിയ ദൈവം, മറിച്ച്, ഒന്നാമന്റെ പ്രണയത്തിനെ അയാളിൽ നിന്ന് പിച്ചി ചീന്തി, ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു. ഒന്നാമൻ പുതിയ മനുഷ്യനെ കണ്ടൂ, പുതിയ മനുഷ്യൻ അയാളുടെ നേർക്ക് സ്നേഹ ഭാവത്തിൽ നോക്കി, മന്ദഹാസം പൊഴിച്ചു. രക്തം ചിതറുന്ന മുറിവുകൾ പോലും ഒന്നമനെ അപ്പോൾ തടയാൻ സാധിച്ചില്ല. ഒന്നാമൻ പുതിയ മനുഷ്യന്റെ അടുത്തേയ്ക്ക് എത്താൻ കുതിച്ചു. ഇത് കണ്ട് പുതിയ ദൈവം ആവേശഭരിതൻ ആയി. പുതിയ ദൈവം, പുതിയ മനുഷ്യനെ പഴയ ദൈവത്തിനു കന്നിഭക്ഷണം ആയി നൽകി. ഒന്നാമൻ ഇത് കണ്ട് നിലവിളിച്ചു, ആത്മാവ് കൊണ്ട് വിലപിച്ചു, അവിരാമം കരഞ്ഞു കൊണ്ടേയിരുന്നു. പഴയ ദൈവം ഭ്രാന്ത് പിടിച്ചു കരഞ്ഞു, താൻ ഇന്നും സ്ഥിതി ചെയ്യുന്നു, പക്ഷേ അയാൾക്ക് സ്വയം ബോധം ലഭിച്ചില്ല, അയാൾക്ക് ചിത്തഭ്രമം മാത്രമേ 

വഴിയുണ്ടായിരുന്നുള്ളൂ. ഇത് കണ്ട് പുതിയ ദൈവം , പഴയ ദൈവത്തിനെ മനുഷ്യരുടെ അടുത്തേയ്ക്ക് പറഞ്ഞു അയച്ചു. ഒന്നാമൻ അപ്പോഴും നിലവിളിച്ചു കൊണ്ടെയിരുന്നു. വിതുംബലുകൾക്കു ഇടയിൽ അയാള് പുതിയ ദൈവത്തിനോട് ഒരു വരം ചോദിച്ചു. പുതിയ ദൈവം ചിരിച്ചു. "മനുഷ്യനെ ഭക്ഷിക്കുന്ന പഴയ ദൈവത്തിനെ നീ വധിക്കൂ, അന്ന് അന്ന് മാത്രമേ നിനക്ക് വരം ഉള്ളൂ"

ആ ദിവസം ഇന്നാണ്, ഒരു ജനതയെ മുഴുവൻ ഭക്ഷിക്കാൻ അവനെ സാധിക്കൂ എന്ന് അയാൾക്ക് അറിയാം. തന്റെ മുറിഞ്ഞ വിരലുകൾക്ക് പകരം തുന്നി ചേർത്ത ഇരുമ്പ് വാൾ കഷണങ്ങൾ അയാള് മെല്ലെ നക്കി നോക്കി. നാക്ക് മുറിയുന്നുണ്ട്, ഒരു വരദാനത്തിന്റെ വാക്കിന്റെ പേരിൽ അയാള് ഇന്ന് പഴയ ദൈവത്തിനെ വധിക്കാൻ മുന്നോട്ടു കുതിച്ചു. പ്രകൃതി ആവേശഭരിതൻ ആയി, രക്തപുഴയിലെ മനുഷ്യ മാംസ അവശിഷ്ടങ്ങൾ കടന്നു, അയാള് മുന്നോട്ടു കുതിച്ചു, പുതിയ ദൈവം , പഴയ നിയമങ്ങൾ മാറ്റിയത് അറിയാതെ. 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter