മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

swetha gopal kk

മഴയുടെ വരവിനായി കാതോർത്തിരിക്കവേ 

മഴയിതാ പെയ്തിടുന്നു . 

മഴ നിർത്താതെ പെയ്തിടുന്നു. 

മഴയിൽ കുതിർന്നോരാ ചെറുകിളിക്കൂട്ടങ്ങൾ 

ചിറകടിച്ചോടിടുന്നു. 

വാനിൽ ചിറകിട്ടടിച്ചിടുന്നു. 

ഭാവപ്പകർച്ചകൾ കാട്ടുന്ന മേഘങ്ങൾ -

കൂരിരുട്ടയിടുന്നു. 

മഴ  പേമാരിയായ്  ചൊരിഞ്ഞു. 

മഴവില്ലു കണ്ടില്ല  മാനവും കണ്ടില്ല -

താണ്ഡവമാടിടുന്നു. 

മഴ  രോഷാഗ്നിയായിടുന്നു. 

മരം വയ്ക്കുന്നതും നീ വെട്ടുന്നതും നീ -

പ്രതികളാരായിടുന്നു. 

മഴ പ്രതികാരദാഹമാടി. 

രോഷഭാവങ്ങളിൽ ആറാടിനിൽക്കുന്ന -

രാക്ഷസിയായിടുന്നു. 

മഴ രോക്ഷമായി പെയ്തിടുന്നു. 

രാവുപകലുകൾ തോരാതെ പെയ്ത നീ 

പ്രളയമായി മാറിടുന്നു. 

പ്രാണനെടു ത്തിടുന്നു. 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter