അയാൾ സാധാരണക്കാരനായിരുന്നു...
അസാധാരണമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല 
അതുകൊണ്ട് തന്നെ ആൾക്കൂട്ടങ്ങളിൽ
ഒറ്റപ്പെട്ടവനായിരുന്നു, വിലയില്ലാത്തവനായിരുന്നു...

ഒരു സുപ്രഭാതത്തിൽ, സൂര്യോദയ വേളയിലായിരുന്നു 
അപ്രതീക്ഷിതമായി കോടിശ്വരനായത്....
ആൾക്കൂട്ടം അയാളിലേക്കൊഴുകി, അയാളറിയാതെ-
വിലകല്പിക്കപ്പെട്ടു.....സുഖലോലുപതയിൽ രമിച്ചു....

ഒരു സൂര്യാസ്തമയ വേളയിലാണ്, അയാൾക്ക്‌ -
പോലും ഒന്ന് ഞെട്ടാൻ കഴിയാതെ, 
തികച്ചും അവിചാരിതമായി ശ്വാസം നിലച്ചത്...
പറഞ്ഞതും പറയാത്തതുമായ സ്വപനങ്ങൾ ബാക്കിയായി...

പുഴവക്കത്തെ ശ്മശാനത്തിൽ ചിതയൊരുക്കിയ 
ചിരപരിചിതൻ ആത്മഗതം പോലെ പറഞ്ഞു ...
ഈ പുഴ പോലും അങ്ങിനെയാണ്...
മെലിയും, നിറയും, വരളും.....സൂര്യോദയവും,
അസ്തമയവും തുടർന്ന് കൊണ്ടിരിക്കും....

കൂടുതൽ വായനയ്ക്ക്