(O.F.Pailly)

വിലാപങ്ങളെന്നെ വിട്ടൊഴിഞ്ഞു
വിരഹിതയായ് ഞാനിരുന്നു.
വിരിയാത്ത സ്വപ്നത്തിൻ സ്മൃതികളിൽ,
വിരഹവേദന ഞാനറിഞ്ഞു.
ഒഴുകിയെത്തുമീ അനുരാഗധാരയിൽ,
ഒറ്റക്കിരുന്നു ഞാൻ തേങ്ങി.

പ്രണയം ചൊരിഞ്ഞ നിൻമിഴികളെന്തേ,
പരിഭവംകൊണ്ടു മറച്ചുവെച്ചു.
തേനൂറും മൊഴികൾ നിലച്ചതെന്തേ,
നിൻ നെഞ്ചിലെ തേൻകുടം വീണുടഞ്ഞോ?
കൊഴിയുന്ന മോഹത്തിൻ ഇളംദളങ്ങളിൽ,
മലർമണം മെല്ലെയകന്നു പോയി.

മനസ്സിൻ്റെ ചില്ലയിൽ കൂടുകെട്ടി,
മധുവിധുരാത്രികൾ നെയ്തുനമ്മൾ.
മധുരിക്കും സ്വപ്നത്തിൻ മധുര പ്രതീക്ഷകൾ,
ശരത്കാലരാവിൽ അകന്നുപോയി.
ഒറ്റപ്പെടലിൻ്റെ നോവുകളെന്നിൽ,
ഒത്തിരി നാളായെരിഞ്ഞിടുന്നു.

കൂടുതൽ വായനയ്ക്ക്