അസത്യത്തെ അലക്കിവെളുപ്പിക്കുന്നവരും
അധര്‍മ്മത്തെ ന്യായീകരിക്കുന്നവരും
ഒന്നോര്‍ക്കുന്നില്ല.
ഉണ്‍മയാം സൂര്യവെളിച്ചത്തിന്‍ടെ പ്രഭയില്‍


ഒരു നിമിഷം വിടാതെയനുസ്യൂതം
കര്‍മ്മങ്ങള്‍ക്കെല്ലാം സന്തതസഹചാരിയായി‍,
ദ്യക്സാക്ഷിയായി താന്താങ്ങളുടെ
നിഴല്‍ കൂടെയുണ്ട്.
മൗനത്തിന്‍ടെ കോട്ടയ്ക്കുള്ളില്‍
നിന്നും, കാലചക്രഗതിയുടെ
പരിണാമത്തില്‍,
അവ യാഥാര്‍ത്ഥ്യത്തിന്‍ടെ പ്രതിരൂപമായി
വസ്തുതകളായി അവതരിക്കും.
ഒരു പുനര്‍വിചിന്തനത്തിനോ
മടങ്ങിപ്പോക്കിനോ ഉള്ള സമയം
അപ്പോഴേക്കും കൈപ്പിടിയില്‍
നിന്നും വഴുതിയേറെ അകലെ
ഒരു മരീചികയായി വിലയം പ്രാപിക്കും.
സ്വന്തം നിഴലിനാല്‍ പോലും
ഉപേക്ഷിക്കപ്പെട്ട
മോഹങ്ങളാം മരുപ്പച്ചകള്‍
അവസാനവിധിന്യായത്തിന്‍
കടുത്ത തമസ്സിലസ്തമിക്കും.

കൂടുതൽ വായനയ്ക്ക്