ഒരിക്കലവൾ മെലിഞ്ഞുണങ്ങാത്ത 
ഉടലായെന്നിൽ പ്രണയിച്ചിരുന്നു
അതിനെ കാമമെന്ന്  വിളിച്ചു                     
പ്രബുദ്ധ ലോകം തീർക്കും ജീവികൾ  സതൃമെന്തായിരുന്നു..?  

ജീവിതം വാർത്തെടുത്ത           
പൂർത്തിയാകാത്ത ഖണ്ഡകാവൃമോ...?     
മരീചിക പോൽ ഉണർത്തിയ                   
നോവിൻ അവശേഷിപ്പുകളോ...?         
നഗ്നതയുണർത്തിയ രതിനടനങ്ങളോ..?
വലിച്ചെറിഞ്ഞൊരു സ്നേഹമോ...?
ഉടലുതിർത്ത                         
പരസ്പരബന്ധത്തിൻ                       
ചോരയിറ്റുന്ന വലകണ്ണിയോ..?                       
മൗനം വിതുമ്പിയ കണ്ണീരിനലയിൽ
ആലിംഗനങ്ങൾ ചാവേറുകളാവുന്നോ..?
ചരമഗീതം പാടട്ടെ പ്രണയമേ,                       
നിന്റെ കാൽക്കൽ നമസ്ക്കരിക്കട്ടെ           
ഞാൻ വിദ്വേഷമില്ലാത്ത         
ലോകസൃഷ്ടിക്കായ്                                             
ഒരു പുതുജന്മമായ് ഞാൻ...!!!

കൂടുതൽ വായനയ്ക്ക്