(പൈലി.0.F തൃശൂർ.)
ആതിരരാവിൻ അണിയറയിൽ,
നിന്നാനന്ദബാഷ്പം പൊഴിഞ്ഞു.
നിറമാല ചാർത്തിയ വസന്തങ്ങളിൽ,
കാതോർത്തിരുന്നു നിൻ പാദസ്വരം.
കരതലങ്ങളിൽ താങ്ങുന്ന നിൻമുഖം,
കവിളിണയെന്തേ മറച്ചുവച്ചു.
കനകാംബരത്തിൻ കാന്തിയിലിന്നും
നിന്നളകങ്ങൾ മിന്നിത്തിളങ്ങിടുന്നു.
ആരാധ്യയായിത്തീരുന്നു നീയെൻ,
ആവണിത്തെന്നലായ് മാറിടുമ്പോൾ.
ആത്മസഖീ നിന്നന്തരംഗത്തിലൊരു
അനുരാഗപുഷ്പമായ് തീരുന്നുഞാൻ.

നിശാശലഭങ്ങൾ പാറുമീ നിശയിൽ,
നിൻ മൃദുമന്ദഹാസം പൊഴിഞ്ഞിടുന്നു.
പരിതാപമോടെ കാണുന്നു ഞാനെൻ,
പതനങ്ങളെന്നെ പൊതിഞ്ഞകാലം.
അറിയാതിരിക്കുവതെങ്ങിനെ നീയെൻ,
അനുഭവത്തിൻ്റെ തീച്ചൂളയല്ലേ?