വർഷങ്ങൾക്ക്‌ മുമ്പ് ഒരു തിങ്കളാഴ്ച വടക്കും നാഥന്‍റെ നാട്ടിൽ ആകാശവാണിയുടെ കണ്‍ട്രോള്‍ റൂമില്ൽ, വരുംനാളുകളിലേയ്ക്കുള്ള പരിപാടികള്ൾ റെക്കോര്‍ഡ് ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്ന

അവസരത്തില്‍, ചുരുണ്ട മുടിയും, വെളുത്ത നിറവും, മയങ്ങുന്ന കണ്ണുകളുമുള്ള മെല്ലിച്ച ആ ചെറുപ്പക്കാരനെ ഞാനാദ്യമായി കണ്ടു. അതിനടുത്ത ദിവസം ഉച്ച തിരഞ്ഞപ്പോൾ പ്രോഗ്രം എക്സിക്യൂട്ടീവായിരുന്ന മിസ്.സത്യഭാമ ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തി.അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു.ഞാന്‍ അദേഹത്തെ അവസാനമായി കണ്ടതും ഒരു ചൊവ്വാഴ്ചയായിരുന്നു''.....(പത്മരാജന്‍ എന്‍റെ ഗന്ധര്‍വ്വന്‍ എന്ന പുസ്തകത്തില്‍ നിന്ന്. പത്മരാജനെന്ന ഗന്ധര്‍വ്വന്‍റെ പ്രിയ ജീവിതസഖി രാധാലക്ഷ്മിയുടെ ഓർമ്മ പുസ്തകമാണിത്. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനം പോലെയായിരുന്നു പത്മരാജന്‍റെ വേര്‍പാട്. ഇതില്‍ പ്രണയമുണ്ട്)

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജന്‍റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി.1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.
മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്. മലയാളിയുടെ സിനിമാ സ്വപ്നങ്ങളെ സൗന്ദര്യം ചോരാതെ യാഥാര്‍ഥ്യമാക്കിയ ഗന്ധര്‍വ്വൻ. മനുഷ്യന്റെയും മനസ്സിന്റെയും ഭാവ വൈവിധ്യങ്ങളെ ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്ന അതുല്യ പ്രതിഭ. ഈ വിശേഷങ്ങൾക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവെക്കാനില്ലാത്ത പേരായി മാറി പത്മരാജന്ൻ.
1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു.പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമേ ഏറെ ചെറുകഥകളും എഴുതി.1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ച പെരുവഴിയമ്പലം എന്ന സ്വന്തം നോവൽ സംവിധാനം ചെയ്തായിരുന്നു പത്മരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ , നവംബറിന്റെ നഷ്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നാംപക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പത്മരാജനിലെ പ്രതിഭയെ മലയാളക്കര അനുഭവിച്ചറിഞ്ഞു.

ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങൾ ഉൾകൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം മുദ്രപതിപ്പിച്ചിരുന്നു.
"ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''

കൂടുതൽ വായനയ്ക്ക്