ബന്ധനങ്ങൾ....
രക്തബന്ധത്തിൻ നൂലിൽ
കൊരുത്തൊരെൻ ജന്മബന്ധം;
ഇവിടെ, തളയ്ക്കപ്പെടുന്നുവെന്റെ-
ജീവന്റെ പട്ടുനൂലിഴകൾ.


പിറവിയുടെ പേടകം മാന്തി പൊളിക്കുമ്പോഴും
ഞാനറിയുന്നു ;
രക്തബന്ധത്തിൻ കെട്ടുറപ്പ്.
വിധി വരച്ചിടും, കൈരേഖകളിൽ..
നാന്ദിയായ് മറുജന്മം പിറക്കുമോ...?
അറിയാതെ വിടപറയേണ്ടിവരും
അജ്ഞാതമാം മറുലോകം,
താണ്ടുവാൻ;
പിറവികൊണ്ടൊരെൻ-
പൊക്കിൾ ക്കൊടി മൗനമായ്,
മരണത്തെ...,
നമിക്കും നാൾ വരും...
അതിനുള്ളിലെരിയുമീ.,
കുഞ്ഞു മോഹങ്ങളും,
നീറുമീ കടമകളുമായ്,
ഞാനുമീ യാത്ര തുടരുന്നു....

 

കൂടുതൽ വായനയ്ക്ക്