മൊഴിയിലെ എഴുത്തുകാർ

Contact Form

Send an Email
Privacy Note

Articles

Profile

Gwalior
India
സതീഷ് കുമാർ വീ ജി (വീജി ) ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ കൊഴുവല്ലൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. SNDP LP സ്കൂൾ കൊഴുവല്ലൂർ, BKV NSS UP സ്കൂൾ പുന്തല PHS kulanada, NSS കോളേജ് പന്തളം, IGNOU എന്നീ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ചെറുപ്പം മുതലേ വായനയിൽ തല്പരനായിരുന്നു. കൊഴുവല്ലൂർ YMA വായനശാല ലൈബ്രേറിയൻ ആയി പ്രവർത്തിച്ച സമയമാണ് വായനയുടെ ലോകത്തേക്ക് കൂടുതലായി ഇറങ്ങിയത്. SK പൊറ്റക്കാട്, തകഴി, ബഷീർ, വി കെ എൻ, വേളൂർ കൃഷ്ണൻകുട്ടി, എം ടി, തുടങ്ങിയവരാണ് ഇഷ്ടപ്പെട്ട എഴുത്തുകാർ. ആനുകാലികങ്ങളിലും, ഡിജിറ്റൽ പ്രസിദ്ധീകണങ്ങളിലും നർമ്മരസപ്രധാനമായ കഥകളും, കുറിപ്പുകളും എഴുതിവരുന്നു. 2020 മുതൽ 'മൊഴി' യിൽ സ്ഥിരമായി എഴുതുന്നു. പട്ടാളക്കാരനായ ഇദ്ദേഹം മധ്യപ്രദേശിലെ ഗ്വാളിയോറിൽ Tear smoke unit എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്‌. ഭാര്യ: ധനുഷാ സതീഷ്, മകൾ: സിദ്ധി സതീഷ്. വായനയ്കും, എഴുത്തിനും പുറമെ ക്രിക്കറ്റ്, സിനിമ എന്നിവയിൽ തല്പരൻ. മൊബൈൽ നമ്പർ. 7746878234

Miscellaneous Information

Miscellaneous Information

 

 

കോളേജ് പഠനകാലത്താണ് ആദ്യമായി ഒരു കഥ എഴുതിയത്. അതും ഒരു പൈങ്കിളിക്കഥ. എന്റെ കഥയെ എങ്ങനെ കൂട്ടുകാരുടെ മുൻപിൽ എത്തിക്കും എന്നായി പിന്നീട് ചിന്ത. "അളിയാ ഇത് ഞാനെഴുതിയ കഥയാണ് വായിച്ചു നോക്കൂ " എന്നൊരു ഡയലോഗും കാച്ചി സ്വന്തം കഥ കൂട്ടുകാരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. 

അവസാനം ഫിസിക്സ്‌ ന്റെ പ്രാക്ടിക്കൽ റിക്കോർഡിൽ കഥയെഴുതിയ പേപ്പർ ഒളിപ്പിച്ചു വെച്ചിട്ട് റിക്കോർഡ് ചോദിച്ചവന് കൊടുത്തു. റിക്കോർഡ് തുറന്ന അവൻ "ഇതെന്തുവാ അളിയാ ലൗലെറ്റർ ആണോ" എന്നു പറഞ്ഞുകൊണ്ട് അതെടുത്തു വായന തുടങ്ങി.
ചമ്മലും ജാള്യതയും കാരണം ഞാൻ ക്ലാസ്സിൽ നിന്ന് മൂത്രം ഒഴിക്കാനെന്നും പറഞ്ഞു സ്‌കൂട്ടായി. തിരിച്ചു വന്നപ്പോൾ ക്ലാസ്സിലാകെ എന്റെ കഥ കിടന്നു തത്തിക്കളിക്കുന്നു. "അളിയാ ചെത്തായിട്ടുണ്ട് കഥ, ഇത്രയും ഒക്കെ നിന്റെ ഉള്ളിൽ ഉണ്ടായിരുന്നോ" എന്നും പറഞ്ഞു കൂട്ടുകാർ വട്ടം കൂടി. പെൺകുട്ടികൾ കൂടി കഥ ഏറ്റെടുത്തതോടെ ഞാൻ മുഹമ്മദ്‌ ബഷീറിന്റെയും, എം ടി യുടെയും ഒക്കെ പിൻതലമുറക്കാരൻ എന്ന ഗെറ്റപ്പിൽ നടന്നു. എന്തിനേറെ പറയുന്നു ഒരു ഞ്ജാനപീഠം വരെ ഞാൻ സ്വപ്നം കണ്ടു.

പിന്നീട് എത്ര കഥകൾ എഴുതി. മംഗളം, മനോരമ, കൗമുദി, മാത്രഭൂമി തുടങ്ങിയ വാരികകളിലേക്ക് ആഴ്ചയിൽ ഓരോ കഥകൾ അയക്കാൻ തുടങ്ങി. സത്യം പറയാമല്ലോ ഒരെണ്ണം പോലും വെളിച്ചം കണ്ടില്ല. നിരാശ പൂണ്ട എന്നിലെ എഴുത്തുകാരൻ പിന്നീട് എഴുത്തു നിർത്തി. എഴുതിക്കൂട്ടിയ എന്റെ കഥകൾ എല്ലാം കൂടി വാരിക്കെട്ടി പാട്ട പെറുക്കാൻ വരുന്ന തമിഴത്തി ലക്ഷ്മിക്ക് അമ്മ കൊടുത്തു പൈസ വാങ്ങുന്നത് ഞാൻ ഹൃദയവേദനയോടെ നോക്കി നിന്നു. 

പിന്നീട് ട്യൂഷൻ അധ്യാപകനായ സമയത്താണ് യാദൃശ്ചികമായി നാട്ടിലെ YMA വായനശാലയുടെ ജോയിന്റ് സെക്രട്ടറിയായും ലൈബ്രേറിയനായും പ്രവർത്തിക്കാൻ അവസരം കിട്ടുന്നത്. ആ കാലയളവിൽ വായിച്ചു കൂട്ടിയ പുസ്തകങ്ങൾക്ക് കയ്യും കണക്കുമില്ല. എല്ലാത്തരം എഴുത്തുകാരേയും ഇഷ്ടം ആയിരുന്നു എങ്കിലും വേളൂർ കൃഷ്ണൻകുട്ടി, സജ്ജയൻ, സുകുമാർ, തോമസ് പാലാ തുടങ്ങിയ എഴുത്തുകാരോട് അതിയായ ഇഷ്ടം തോന്നി. കാരണം മറ്റൊന്നുമല്ല എല്ലാവരും ഹാസ്യം എഴുതുന്നവർ.എഴുത്തിലൂടെ തമാശ കൊണ്ടുവരാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ടായിരിക്കും അവരോട് ഇഷ്ടം കൂടിയത്.അന്നാണ് തമാശ ഉള്ളിൽ കടന്നുകൂടിയത്.

പിന്നീട് യാദൃശ്ചികമായി എല്ലാത്തിനോടും റ്റാറ്റാ പറഞ്ഞ് പട്ടാളയൂണിഫോം അണിയേണ്ടി വന്നു. എഴുത്തും വായനയും എന്നെന്നേക്കുമായി നിന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ ഫേസ്ബുക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് അതിലായി എഴുത്ത്.
ജീവിതത്തിൽ എന്തു ബുദ്ധിമുട്ട് ഉണ്ടായാലും അതിനെ തമാശയോടെ നേരിടാൻ പണ്ടേ എങ്ങനെയോ ഒരു കഴിവ് കിട്ടിയതിനാലാകാം പിന്നീടുള്ള എഴുത്തുകളിൽ തമാശ കടന്നുകൂടിയത്. 

വലിയ എഴുത്തുകാരൻ ഒന്നുമല്ല ഞാനെന്ന് നന്നായി ബോധ്യമുണ്ട്. എങ്കിലും ആർക്കോ വേണ്ടി ഇപ്പോഴും വെറുതെ എഴുതിക്കൊണ്ടിരിക്കുന്നു ഈ ജോലിത്തിരക്കിനിടയിലും. കൂടുതലും തമാശയും നൊസ്റ്റാൾജിയയും ഒക്കെ. കിൻഡിൽ എഡിഷനായി ആമസോണിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നുമാത്രമാണ് എന്നിലെ എഴുത്തുകാരന്റെ ആകെയുള്ള ഒരു ക്രെഡിറ്റ്. തിരക്കഥ ഒരെണ്ണം തുടങ്ങിവെച്ചെങ്കിലും പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടില്ല. 

സത്യം പറയാമല്ലോ തമാശ ആലോചിച്ചു കണ്ടെത്തി എഴുതാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇതു പറയാൻ കാരണം മറ്റൊന്നുമല്ല. ഓരോ ദിവസവും ധാരാളം സുഹൃത്തുക്കൾ മെസ്സേജ് അയക്കാറുണ്ട്. " പുതിയ കഥ ഇല്ലേ, മറ്റേ കഥയുടെ മൂന്നാമത് ഒരു പാർട്ട് കൂടെ വേഗം ഇടൂ " എന്നൊക്കെ പറഞ്ഞു കൊണ്ട്. തമാശ കണ്ടെത്തി അത് കഥയിൽ ഉൾപ്പെടുത്തി എഴുതി എല്ലാവർക്കും മുൻപിൽ കാഴ്ച്ച വെക്കാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കെങ്കിലും അറിയുമോ.. ഇല്ല. ആർക്കും അറിയില്ല.
എഴുത്തുകാർക്ക് മാത്രം അറിയാം.

എഴുത്തിലൂടെ ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല എങ്കിലും, ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു നിങ്ങള്ക്ക് വേണ്ടി. ഞാൻ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ട് എങ്കിൽ അതിനു കാരണം ഞങ്ങളുടെ ഈ വായനശാലയാണ്. 

കൂടുതൽ വായനയ്ക്ക്