എല്ലാ രചനകളും പൂർണ്ണമായി വായിക്കാൻ
മൊഴിയുടെ വരിക്കാരാവുക.
നിങ്ങളുടെ വരിസംഖ്യ എഴുത്തുകാർക്കു പ്രതിഫലമായി നൽകപ്പെടുന്നു.
Subscribe

Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

കൃഷിക്കും റബ്ബർ തോട്ടങ്ങൾക്കുമിടയിൽ കുന്നിൻ പ്രദേശത്തുള്ള  സാമുദായിക സൗഹാർദ്ദത്തിന് പേരുക്കേട്ട തൃശൂർ ജില്ലയിലെ കൊച്ചു പട്ടണമാണ് എളനാട്.

തൃശൂരിൽ നിന്നും മുപ്പത്തിനാല് കിലോമീറ്റർ ഏകദേശം നാല്പത്തി ഒമ്പത് മിനിറ്റ് സഞ്ചരിച്ചാൽ എളനാട് എത്തിച്ചേരാനാവും.

എളനാട്ടിലെ പ്രധാന തൊഴിൽ പ്രാഥമിക സമ്പദ് വ്യവസ്ഥയായ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ്. എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ പ്രശസ്തമായ പാൽ സംരംഭമാണ്.

സൂഫിവര്യനായ ശൈഖ് അബ്ദുൽ റഹ്മാൻ എന്നയാളിന്റെ അന്ത്യവിശ്രമ സ്ഥലമായ കാളിയാർ റോഡ് പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. മുസ്ലിം സൂഫി ദർഗകളിൽ പ്രമുഖ സ്ഥാനമാണ് കാളിയാ റോഡ് പള്ളിക്കുള്ളത്. പള്ളിയുടെ ചരിത്രം തന്നെ മതസൗഹാർദ്ദത്തിൽ തിളങ്ങി നിൽക്കുന്നതാണ്. പള്ളിയുടെ കീഴിൽ നിരവധി സാമൂഹ്യ ക്ഷേമ പരിപാടികൾ മതാതീതമായി നടത്തപ്പെടുന്നു.

ഫെബ്രുവരി മാസത്തിലാണ് പള്ളിയിലെ കാളിയാർ റോഡ് ചന്ദനക്കുടം‍‍ നേർച്ച ആഘോഷിക്കുന്നത്. പാലക്കാട് തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നിന്ന് നിരവധി നേർച്ചകളാണ് ഗജവീരൻമാരുടേ അകമ്പടിയോടെ പള്ളി അങ്കണത്തിൽ എത്തുന്നത്. 

കാളിയറോഡ് നേർച്ച, മുസ്ലീം പള്ളിയിൽ ആഘോഷിക്കുന്നതാണെങ്കിലും, എല്ലാ ജാതിക്കാരും സമുദായക്കാരും നേർച്ച എടുക്കുന്നു. തെണ്ടൻകാവിൽ ഉച്ചരൽ വേല എല്ലാവരും ചേർന്ന് ആഘോഷിക്കുന്നു. വേല ആഘോഷങ്ങളിൽ തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ട് എന്നത് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതുപോലെ പുലിപ്പുറം അയ്യപ്പൻ വിളക്ക് ഉത്സവത്തിൽ എല്ലാ സമുദായക്കാരും ഒത്തുചേർന്ന് ആവേശത്തോടെ ആഘോഷിക്കുന്നു.

ഫെബ്രുവരി മാസത്തിലാണ് എളനാട് വേല നടക്കുന്നത്.

സെന്റ് ജോൺസ് ഹൈസ്കൂൾ രാമൻചെട്ടി, സാൻജോസ് സെൻട്രൽ സ്കൂൾ, ഹോളി ഫാമിലി നഴ്സറി സ്കൂൾ, കാളിയറോഡ് ജാറം സ്കൂൾ, അക്ഷര വിദ്യാഭ്യാസ കേന്ദ്രം എഎൽപിഎസ് വെണ്ണൂർ എന്നിവ എളനാട് പ്രദേശത്തുള്ള പ്രധാന സ്കൂളുകളാണ്.

മണ്ണാത്തിപ്പാറ വെള്ളച്ചാട്ടം എളനാട് പ്രദേശത്തെ കൗതുകകരമായ കാഴ്ചയാണ്.

No comments

നോവലുകൾ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter