Update: 31.03.2021
ചെറുകഥാ മത്സരത്തിനു പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും നന്ദി. മത്സരഫലം ഏപ്രിൽ 15 നു പ്രഖ്യാപിക്കുന്നതായിരിക്കും. 

അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചു സ്ത്രീകൾക്കായി മൊഴി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഇതോടൊപ്പമുള്ള ചിത്രമാണ് നിങ്ങളുടെ കഥയുടെ തീപ്പൊരി. ഭാവനയെ ചിറകഴിച്ചു വിടുക. മത്സരത്തിനുള്ള രചനകൾ മൊഴിയിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ്. മാർച്ച 31 വരെ മത്സരത്തിനായി രചനകൾ സമർപ്പിക്കാം. രചനകൾ സമർപ്പിക്കുമ്പോൾ കഥയുടെ പേരിനൊപ്പം IWD2021 എന്നു ചേർക്കുക (ഉദാ: IWD2021 പാതിരാപ്പക്ഷികൾ, IWD2021 വത്സലയുടെ യാത്രകൾ). ഭാഷാ ശുദ്ധിയും, കഥപറച്ചിലിന്റെ ഗുണനിലവാരവും തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളാണ്. തെരഞ്ഞെടുക്കുന്ന രചനകൾ മൊഴിയിൽ പ്രസിദ്ധം ചെയ്യും. മികച്ച കഥയ്ക്ക് Rs.1001 സമ്മാനമായി നൽകുന്നതായിരിക്കും. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പൊതുവായ രചനാ മാനദണ്ഡങ്ങൾ ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html. നിങ്ങളുടെ സംശയങ്ങൾക്ക്: https://www.mozhi.org/index.php/contact 

കൂടുതൽ വായനയ്ക്ക്