(Last updated on 10.09.2021)

മൊഴിയിൽ സമർപ്പിക്കുന്ന രചനകൾ ഈ പബ്ലിഷിംഗ് ഗൈഡ് പ്രകാരം തയാർ ചെയ്തിരിക്കേണ്ടതാണ്. 

മറ്റിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ രചനകൾ മൊഴിയുടെ പ്രൈം വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തുകയില്ല. 

മൊഴിയുടെ നാവിഗേഷനിൽ ഉള്ള  വിഭാഗങ്ങളിൽ പെടുന്ന രചനകൾ (കഥ, കവിത etc)  മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളൂ. 

ഒരാളുടെ എത്ര രചനകൾ വേണമെങ്കിലും മൊഴിയിൽ സമർപ്പിക്കാം. എന്നാൽ ഒരു ദിവസം ഒരാളുടെ ഒരു രചന മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളു.

രചനകൾ മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം നേരിട്ടു സമർപ്പിക്കേണ്ടതാണ്. എങ്ങനെ രചന സമർപ്പിക്കാം 

ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് രചനകൾ തയാറാക്കേണ്ടതാണ്. Google Malayalam Transliteration.  FML TT രേവതി, FML TT കാർത്തിക തുടങ്ങിയ TT ഫോണ്ടുകൾ പാടില്ല. 

പന്ത്രണ്ടു വരികളിൽ കുറഞ്ഞ പദ്യ രചനകൾ പ്രസിദ്ധീകരിക്കില്ല. ഹൈക്കു കവിതകളും, 'കുഞ്ഞുണ്ണി'ക്കവിതകളും ഒരു കൂട്ടമായി (group of 5 or more), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക.

തീരെ ചെറിയ ഗദ്യ രചനകൾ പ്രസിദ്ധം ചെയ്യില്ല. 150 വാക്കുകൾ (ഏകദേശം 1200 അക്ഷരങ്ങൾ) എങ്കിലും രചനയിൽ ഉണ്ടായിരിക്കണം. തീരെ ചെറിയ ഗദ്യരചനകൾ, രണ്ടോ അതിലധികമോ ചേർന്ന ഒരു കൂട്ടമായി (group), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക. 

ഗദ്യ രചനകളിൽ ആശയങ്ങൾ മുറിഞ്ഞുപോകാതെ പാരഗ്രാഫുകൾ തിരിച്ചിരിക്കണം. എല്ലാ പാരഗ്രഫുകളും  ഇടത്തെ മാർജിനോട് ചേർന്നു തുടങ്ങിയിരിക്കണം (No indentation allowed).

അക്ഷരത്തെറ്റുകൾ ഒഴിവാക്കണം. ഭാഷാ ചിഹ്നങ്ങൾ (Punctuation) ശരിയായ രീതിയിൽ ഉപയോഗിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഇനിയുള്ള ലിങ്കുകൾ സന്ദർശിക്കുക. 

 

 

ഭാഷാ പിഴവുകൾ 

ഭാഷാചിഹ്നങ്ങൾ എങ്ങനെ ഉപയോഗിക്കണം 

 

കഥയിലെ പിഴവുകൾ 

കഥയെഴുത്തിലെ പ്രേംനസീർ രോഗം?

ഇന്നലെ വരുത്തിയ അബദ്ധം

 

കവിതയിലെ പിഴവുകൾ

കവിതാരചനയിലെ അപഥസഞ്ചാരങ്ങൾ

എന്താണു കവിത?

Comments

Chandrasekharan M. G.
0
Chandrasekharan M. G.
7 months ago
നല്ല സംരംഭം♥️
Like Like Reply | Reply with quote | Quote

Add comment

Submit