കഥകൾ
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 2656
സിവിൽ സ്റ്റേഷന് മുന്നിൽ ബസ്സിറങ്ങി വലിയ കവാടം കടക്കുമ്പോൾ എന്നത്തേയും പോലെ തന്നെ ബാഹുലേയന്റെ ഹൃദയത്തെ അസ്വസ്ഥതയുടെ ചോണനുറുമ്പുകൾ വന്നു ഞെരിച്ചു. അയാൾ ഉയർന്നു നില്ക്കുന്ന ബഹുനില കെട്ടിടങ്ങളിലേക്കും ഓഫീസ് മന്ദിരങ്ങളിലേക്കും നോക്കി നെടുവീർപ്പിട്ടു. പുതിയതായി ഒരുപാട് കെട്ടിടങ്ങൾ പണിതു കൊണ്ടിരിക്കുന്നു.

- Details
- Written by: Sajith Kumar N
- Category: Story
- Hits: 1260
ഡിസംബർ 1997-ലെ മഞ്ഞിൽ നീരാടി ഈറനുടുത്ത പ്രഭാതമെനിക്കുമീതേ ഉണർന്നത് ഉത്തർപ്രദേശിലെ ഫുൽപൂർ ഗ്രാമത്തിലായിരുന്നു. ചെറുകാറ്റുമായെത്തുന്ന ധനുമാസക്കുളിരിനെ കരിയിലക്കൂട്ടം കത്തിച്ചു വരവേല്ക്കുന്ന സുഖകരമായ ഭൂതകാലമയവിറക്കി, കണ്ണുകളൊഴിച്ചുള്ള ശരീര ഭാഗങ്ങളെ വിവിധ കമ്പിളി ഉല്പന്നത്തിനുള്ളിലാക്കി ക്വാർട്ടേഴ്സിന്റെ വാതിൽ ചാരി പുറത്തിറങ്ങി.

- Details
- Written by: Sohan KP
- Category: Story
- Hits: 755
സുരേഷിന്ടെ തുടര്ച്ചയായ ഫോണ്വിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും കാരണമാണ് രവി ആ മലയോരഗ്രാമത്തിലേയ്ക്ക് യാത്ര പുറപ്പെട്ടത്. സുരേഷ് സഹപാഠിയായിരുന്നു. സ്കൂളിലും കോളേജിലും.

- Details
- Written by: Vinod Prabhakar
- Category: Story
- Hits: 1798
രാത്രി അത്താഴം കഴിഞ്ഞ് കിടക്കാൻ പോകുമ്പോഴാ പുറത്തൊരു മുട്ട് കേട്ടത്. മാധവൻ കോമരം വാതിൽ തുറന്നു. ശേഖരൻ. തൊഴുതുകൊണ്ട് നിൽക്കാണ്.
“എന്താ ശേഖരാ? എന്ത് പറ്റി?”
“ന്റെ മോള് ഇന്ന് സന്ധ്യക്ക് ന്തോ കണ്ട് പേടിച്ചതാ...ഇപ്പോ തുള്ളപ്പനിയാ....കോമരം ഒരു ചരട് ജപിച്ച് തന്നാ.....”

- Details
- Written by: Bajish Sidharthan
- Category: Story
- Hits: 2467
വീണാ തോമസ്സ് എന്ന സുന്ദരിയുടെ സ്വപ്നങ്ങളിൽ സിനിമയും മോഡലിംഗും മാത്രമായിരുന്നു. അവളുടെ സ്വദേശം ഗുരുവായൂരിനടുത്തുള്ള പാലയൂർ എന്ന ഗ്രാമമായിരുന്നു തോമാശ്ളീഹാ അന്തരീക്ഷത്തിൽ ജലത്തുള്ളികൾ എറിഞ്ഞു നിർത്തിച്ച അത്ഭുതപ്രവർത്തി കണ്ടു ആ പ്രദേശത്തെ നല്ല നമ്പൂതിരികുടുംബങ്ങൾ ക്രിസ്ത്യാനികളായി മാറിയെന്നു കഥയുണ്ട്.

- Details
- Written by: Bajish Sidharthan
- Category: Story
- Hits: 809
ഹലോ സ്ഥിതപ്രജ്ഞനല്ലേ?
അതെ..
താങ്കൾ താന്ത്രിക് ഹീലിംഗ് സ്പെഷ്യലിസ്റ്റ് അല്ലെ?
അതെ.. നിങ്ങൾ ആരാണ്?
ഞാൻ സുരമ്യ
ശരി

- Details
- Written by: Mekhanad P S
- Category: Story
- Hits: 1112
അൻപത്തി ഏഴാമത്തെ വയസ്സിൽ അയാൾക്ക് പുതിയ ലാവണത്തിൽ പ്രവേശിക്കേണ്ടിവന്നു. കർത്താവിന്റെ ലിസ്റ്റിൽ സൈമൺ പീറ്റർക്ക് ആ പ്രായത്തിൽ പെൻഷൻ അനുവദിച്ചിരുന്നില്ല. തികഞ്ഞ വിശ്വാസിയായ സൈമൺ അതു കർത്താവിന്റെ തീരുമാനമായി കരുതുകയും, ആത്മാർഥതയോടെ ജോലിയിൽ ഏർപ്പെടുകയും ചെയ്തു.

- Details
- Written by: Bajish Sidharthan
- Category: Story
- Hits: 1387
മോനാലിസയ്ക്ക് പുഞ്ചിരിക്കാൻ പ്രയാസം നേരിടുന്നത് അവൾക്ക് മോണവീക്കമുള്ള ദിവസങ്ങളിലാണ് . പല്ലിന്റെ മേൽമോണ ചീസ് കേക്കിൻമേൽ ഡെക്കറേഷൻ ആയി വെച്ച ചെറിപഴം പോലെ ചുവന്നിരിക്കുന്ന ആ ദിവസങ്ങളിൽ രാത്രിയുറക്കം തടസ്സപ്പെടുമ്പോൾ