കഥകൾ

- Details
- Written by: Shikha P S
- Category: Story
- Hits: 3835
ഗോപാലൻ ചേട്ടന്റെ ചെറിയ ഒരു തുണ്ടു പറമ്പ് ഞങ്ങളുടെ പറമ്പിനോട് ചേർന്നുരുമ്മി കിടപ്പുണ്ടെങ്കിലും, അവരുടെ വീട് നാലു വീടുകൾക്ക് അപ്പുറത്താണ്. അതും റോഡിന്റെ എതിർ വശം. അയൽക്കാരി ത്രേസ്യാമ്മ ചേട്ടത്തിയുടെ കണ്ണു വെട്ടിച്ചുകൊണ്ട് ഗോപാലൻ ചേട്ടന്റെ വീട്ടിലേക്കു പോകാൻ ഒരു ഈച്ചയ്ക്കു പോലും കഴിയില്ല. പിന്നെയാണ് അണിഞ്ഞൊരുങ്ങി സുന്ദരിയായ ഈ ഞാൻ.

- Details
- Written by: Sohan KP
- Category: Story
- Hits: 428
രാവിലെ 6.30 മണിയ്ക്കാണെഴുന്നേറ്റത്.
പത്രമെടുക്കാന് മുന്വശത്തെ കതകു തുറന്നു. പത്രം വന്നിട്ടില്ല. ഇനി വന്നാലും പുതിയതായി അറിയാനൊന്നുമില്ല. ടെലിവിഷനിലൂടെ നിരന്തരം ആവര്ത്തിയ്ക്കുന്ന വാര്ത്തകള് അച്ചടിച്ച രൂപത്തില് വരുന്നുവെന്നു മാത്രം എങ്കിലും, പലരും പത്രവായന തുടരുന്നു ഒരു ശീലമായതു കൊണ്ടു മാത്രം. പുതിയ തലമുറയില് ആരും പത്രം വായിയ്ക്കുന്ന പതിവില്ല. അവര്ക്കതിന്ടെ ആവശ്യവുമില്ല. കാരണം അവരുടെ ജീവിതം തന്നെ മിക്കവാറും സോഷ്യല് മീഡിയയിലാണ്. അവിടെ കാര്യങ്ങള് അതിവേഗം സെക്കന്റുകള്ക്കുള്ളില് അറിയുന്നു. പിന്നീട് അറിയേണ്ട വാര്ത്തകളില്ല.
- Details
- Written by: Bajish Sidharthan
- Category: Story
- Hits: 2678
ഓഷ്യാനസ് ഫിഫ്റ്റീൻ ഫ്ലാറ്റ് സമുച്ചയത്തിലെ 10 C യിൽ പാർക്കുന്ന അംബുജാക്ഷൻ നായരെ അറിയുന്നവരെല്ലാം "കാപ്പിരി" എന്ന കളിപ്പേരിട്ടു വിശേഷിപ്പിക്കുന്നത് അയാൾ കറുത്തവനായതുകൊണ്ടോ, അയാൾക്ക് അല്പം വട്ടുസ്വഭാവമുള്ളതുകൊണ്ടോ മാത്രമല്ല, മറിച്ച് അയാൾ വലിയ കാപ്പി കുടിയൻ ആയതുകൊണ്ടാണ്.
- Details
- Written by: Sumesh Parlikkad
- Category: Story
- Hits: 884
ആരും കാണാതെ മീനു തീവണ്ടിയിൽക്കയറിയെങ്കിലും ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ബോധ്യം അവൾക്കില്ലായിരുന്നു. തീവണ്ടി എവിടെവരെപ്പോകുമോ അവിടം വരേയും; ആരുടേയും കണ്ണിൽപ്പെടാതെയുള്ള യാത്ര; ആരും തേടിവരാത്തയത്രയും ദൂരം; അത്രയേ മനസ്സിലുള്ളൂ.
ആ വീടിൻറെ പേര് പേരമരവീട് എന്നായിരുന്നു. വീടിനു മുമ്പിൽ നിന്നിരുന്ന ഒരു വലിയ പേരമരം കായ്ച്ചു കഴിഞ്ഞാൽ പക്ഷികൾക്കും വഴിയാത്രക്കാർക്കും പേരക്ക കഴിക്കാൻ അവസരമുണ്ടായിരുന്നു. അക്കാലത്തെ അവിടുത്തെ താമസക്കാരായ ഗോവിന്ദപൊതുവാളും ഭാര്യ സന്താനവല്ലിയും ആ പേരമരം മറ്റുള്ളവർക്കും വിട്ടുകൊടുത്തിരുന്നു.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 533
ആൽബി തന്റെ ഫ്രണ്ട് ജസീന്തക്കൊപ്പം എയർപോർട്ടിനുള്ളിലേക്ക് നടക്കുമ്പോൾ, ഒന്ന് തിരിഞ്ഞു നോക്കി, അവിടെ എലിസയും,മൈക്കിളും കൈ വീശിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് അയാളുടെ കൈകൾ യാന്ത്രികമായി ചലിച്ചുവെങ്കിലും പിന്നെ തിരിഞ്ഞുനോക്കാൻ അയാൾ മെനക്കെട്ടില്ല. കണ്ണിൽ നിന്നും തെറിച്ചു വീണ നീർതുള്ളികളെ തന്റെ കർച്ചീഫ് കൊണ്ട് തുടയ്ക്കുമ്പോൾ അയാൾ ഒന്നുകൂടി വിതുമ്പിപോയി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 9084
പകൽ തന്റെ കറുത്ത കമ്പിളി പുതപ്പിലൂടെ ഊർന്നിറങ്ങി, തല പുറത്തേക്കിട്ടു. "ഇന്നത്തെ ദിവസം എന്ത് വെളിപ്പെടുത്തും എന്നറിയാതെ, അനിശ്ചിതത്വത്തിന്റെ ഭീഷണിയായി നിൽക്കുന്ന ഈ ഭീതിജനകമായ മുൻതുടർച്ചയും, വനത്തിലെ അജ്ഞാതത്വത്തിൽ, ഒറ്റപ്പെട്ടവനെ കവർന്നെടുക്കുന്ന പേടി പോലെ അയാൾ ഒന്ന് ഉലഞ്ഞു. ഇതും പതിവുള്ളതാണല്ലോ..!
'എന്തേ ഇന്നിങ്ങനെ..?'
- Details
- Written by: ശരശിവ ശിവ
- Category: Story
- Hits: 613
നെറുകയിൽ ശക്തിയായി എന്തോ വന്നു വീണപ്പോൾ അത് അവിടം നന്നായി പൊള്ളിച്ചു. ആ പൊള്ളലിന്റെ കാഠിന്യം ശരീരത്തെ ആകെ ഉലച്ചു കളഞ്ഞു എന്ന് മനസ്സിലായത് ഉറക്കം വിട്ട് കണ്ണുകൾ തുറന്നപ്പോഴാണ്, സ്വപ്നം... എണീറ്റിരുന്ന ദിവ്യ തിണർത്തുതുടങ്ങിയ കവിളിലെ പാടിലൂടെ വിരലോടിച്ചു... അടുക്കള സ്ലാബിന്റെ ഒരു ഭാഗത്ത് ബെഞ്ചിലാണ് കിടക്കുന്നത്.