പുസ്തകപരിചയം

- Details
- Written by: Shikha P S
- Category: books
- Hits: 1083
തൻ്റെ കുടുംബത്തിനും ഗ്രാമത്തിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി കാറ്റാടിയന്ത്രം നിർമ്മിക്കുന്നതിൽ പ്രശസ്തനായ മലാവിയിൽ നിന്നുള്ള വില്യം കാംക്വംബ എന്ന യുവാവിൻ്റെ ഓർമ്മക്കുറിപ്പാണ് *ദ ബോയ് ഹൂ ഹാർനെസ്ഡ് ദ വിൻഡ്*. ബ്രയാൻ മീലറുമായി ചേർന്ന് എഴുതിയ ഈ പുസ്തകം, കടുത്ത ദാരിദ്ര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും കാംക്വംബയുടെ ചാതുര്യം, നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം എന്നിവയുടെ പ്രചോദനാത്മകമായ കഥ പറയുന്നു.
- Details
- Written by: Chief Editor
- Category: books
- Hits: 380
ഒരാൾ മറ്റൊരാളോട് ചെയ്യുന്ന നാതീദീർഘമായ സംവാദമാണ് ചെറുകഥ "
വില്ല്യം സരോയൻ
അമേരിക്കൻ എഴുത്തുകാരനും പുലിസ്റ്റർ പ്രൈസ് വിന്നറുമായ വില്ല്യം സരോയന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു ചെറു സംവാദം തന്നെയാണ് ഹരീഷിന്റെ ചെറുകഥകൾ. കഥപറച്ചിലിന് ഒരു വഴിവെട്ടാൻ കഥാകൃത്തിന് സാധിച്ചിരിക്കുന്നു. കാരണം നാട്ടുതനിമയുള്ള കഥാകഥനത്തിന്റെ പൂർവ്വമാതൃകകൾ പിന്തുടരാതെയാണ് ഹരീഷിന്റെ കഥകൾ സഞ്ചരിക്കുന്നത്.
- Details
- Written by: Lincy Varkey
- Category: books
- Hits: 1260
സാധാരണ ഒരു നോവൽ വായിക്കുന്നതിലും ഒരല്പം സമയം കൂടുതലെടുത്തു ഇരു വായിച്ചു തീർക്കാൻ. ഇതൊരു ചരിത്ര നോവലായതു കൊണ്ടോ വായനാസുഖം ഇല്ലാത്തത് കൊണ്ടോ അല്ല. ആ ലോകത്തു നിന്നും മനുഷ്യരിൽ നിന്നും ഒറ്റയടിക്ക് ഇറങ്ങിവരാനുള്ള മടി കൊണ്ടാണ്.
- Details
- Written by: Chief Editor
- Category: books
- Hits: 626
Review by: സുധർമ്മ സി.ജെ, തൃശ്ശൂർ
അഗ്നി പടരുന്ന അക്ഷരക്കൂട്ടങ്ങൾ, ഉഭയസൗന്ദര്യമുള്ള പദാവലികൾ,പുലരിവെട്ടം പോലെ പുതുമ, ചിന്തയുടെ നൂപുരധ്വനികൾ, സാംസ്കാരിക ചിഹ്നങ്ങൾ, പ്രണയപരിഭവങ്ങളുടെയും വിപ്ലവത്തിന്റെയും വീര്യം. ഹരീഷിന്റെ കവിതകളിൽ ഒളിവിതറുന്ന ഭാവങ്ങളെ ഇങ്ങനെ എത്ര വിശേഷിപ്പിച്ചാലും മതി വരില്ല.ഹരീഷിന്റെ രചനാ കൗതുകവും കാവ്യസംസ്കാരവും വേറിട്ടത് തന്നെ.!
- Details
- Written by: Chief Editor
- Category: books
- Hits: 585
(Author: ലിസി മാത്യു)
വാമൊഴി വഴക്കത്തിൽ കാസർഗോഡ് കാസർകോട് ആയതാകാം.! അല്ല രാമായണം ക്ലാസിക് ആഖ്യാനമാകുന്നത് അതിന്റെ ദേശത്തിനും കാലത്തിനും അതീതമായ ഉണ്മകൊണ്ടാണ്. വാല്മീകി നാട്ടുമൊഴികളിൽനിന്ന് സംസ്കരിച്ചെടുത്ത രാമായണകഥ ഭാരതീയ ആഖ്യാന പൈതൃകത്തിലെ ശ്രേഷ്ഠരചനയായിത്തന്നെ നിലകൊള്ളുന്നു.ഭാരതത്തിനകത്തും പുറത്തുമായി പ്രാദേശിക ഭാഷകളിലും കലാരൂപങ്ങളിലും ആരാധനാവഴക്കങ്ങളിലുമെല്ലാം ഈ കഥ ശക്തമായി വേരോടിയിട്ടുണ്ട്. ഓരോ ഇടത്തും വൈവിധ്യങ്ങളെ വിശാലമാക്കിക്കൊണ്ടാണ് ഇതിഹാസ കഥ സ്വീകരിക്കപ്പെടുന്നത്.
- Details
- Written by: കിങ്ങിണി
- Category: books
- Hits: 3676
തന്റേതായ ശൈലിയിൽ രചനകൾ രചിച്ചുകൊണ്ട് മലയാളികൾക്കിടയിൽ ഹാസ്യസാമ്രാട്ട് എന്ന പദവിയിലേക്ക് ഉയർന്നുവന്ന എഴുത്തുകാരണാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരുടെ ഭാഷയും ചുറ്റുമുള്ള കഥാപാത്രങ്ങളുംമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് "തേന്മാവ്." പേര് സൂചിപ്പിക്കുന്നതുപലെ തന്നെ ഒരു "തേൻമാവാണ്" കഥയിലെ കേന്ദ്രബിന്ദു. മിക്ക കൃതികളിലെയും പോലെ തന്നെ ബഷീറും ഈ കഥയിൽ ഒരു കഥാപാത്രമാണ്.
- Details
- Written by: Chief Editor
- Category: books
- Hits: 818
അശ്വിൻ ചന്ദ്രൻ
തിരുവനന്തപുരത്ത് വന്ന് ഹോസ്റ്റൽ വാസം തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമാവാറായെങ്കിലും, ഇപ്പോഴും ഇടയ്ക്കിടെ കാസർകോടിനെ പ്രതിയുള്ള ഒരു 'പൊഞ്ഞാറ് 'മനസ്സിനെ വന്നു പൊതിയാറുണ്ട് ചിലപ്പോഴെങ്കിലും. അങ്ങനെയുള്ള അവസ്ഥകളിൽ അതിവേഗം എത്താൻ സാധിക്കാത്ത കാസർകോടൻ ഗൃഹാതുരതകളെ വായനയിൽ ഉൾചേർത്തുകൊണ്ട് മുറിവുണക്കാറാണ് പതിവ്. സ്റ്റേറ്റ് ലൈബ്രറിയിൽ ചെന്ന് ഷാജി കുമാറിന്റെയും അംബികാസുതൻ മാഷിന്റെയും ഏച്ചിക്കാനത്തിന്റെയും ഒക്കെ പുസ്തകങ്ങൾ തന്നെയും പിന്നെയും വായിക്കുന്നത് ഈ ശീലത്തിന്റെ ഭാഗമെന്നോണമാണ്.
- Details
- Written by: Balakrishnan Pallaram
- Category: books
- Hits: 802
കാസർകോടൻ രാമായണം കരന്റ് ബുക്സ് തൃശ്ശൂർ പ്രസിദ്ധീകരിച്ച പുസ്തകം വായിച്ചു. ഒത്തിരി സന്തോഷം കാസർകോടൻ ഭാഷയുടെ സൗന്ദര്യം കൃത്യമായി രേഖപ്പെടുത്താൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ആദ്യമായാണ് രാമായണം നോവൽ രൂപത്തിൽ കാണുന്നത്. കർക്കിടക മാസത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുന്ന ആളാണ് ഞാൻ. പണ്ട് പഞ്ഞ മാസത്തിൽ വായന വിശപ്പിനെ ശമിപ്പിക്കുമായിരുന്നു. ഇന്ന് ഏറെ മാറി എങ്കിലും പുതിയ തലമുറ നമ്മളുടെ അനുഭവലോകം ഓർത്തെടുക്കുന്നതിൽ ഏറെ കൃതാർത്ഥനാണ് ഞാൻ.