ലേഖനങ്ങൾ

- Details
- Written by: Mekhanad P S
- Category: Article
- Hits: 2323
ഹോളോകോസ്റ്റ് ഓർമ്മ ദിനം (Holocaust Memorial Day) ജനുവരി 27-ാം തിയതിയാണ് ആചരിക്കുന്നത്. 1945-ൽ നാസി ജർമ്മനിയുടേതായ ഏറ്റവും വലിയ മരണക്യാമ്പായ ഓശ്വിറ്റ്സ്-ബിർകനോ (Auschwitz-Birkenau) മോചിതമായ ദിവസമാണ് ഇത്. നാസികൾ ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയെ സംഘടിപ്പിച്ച കാലത്തെ മില്ല്യൺ കണക്കിന് നിഷ്കളങ്ക ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
- Details
- Written by: Nikhila P S
- Category: Article
- Hits: 1307
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം ഈ നൂറ്റാണ്ടിലും തുടരുകയാണ്. ലോകത്തെ ഏറ്റവും മികച്ച ആഡംബര ഡിപ്പാർട്ട്മെൻ്റ് സ്റ്റോറിൽ ഒന്നായ ലണ്ടനിലെ ഹാറോഡ്സിന്റെ മുൻ ഉടമസ്ഥനായ മുഹമ്മദ് അൽ ഫയാദിന് എതിരെ തൊണ്ണൂറോളം സ്ത്രീകൾ അദ്ദേഹത്തിന്റെ മരണാനന്തരം ലൈംഗിക ചൂഷണ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 400 നു പുറത്തു സ്ത്രീകളും സാക്ഷികളും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെളിവുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം തുടരുന്നു.
- Details
- Written by: Thirumeni P S
- Category: Article
- Hits: 2537
നിങ്ങൾ എന്തായിരിക്കണം എന്നു തീരുമാനിക്കുന്നത് വലിയ കോർപറേറ്റുകളാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രവും, പാദരക്ഷയും, വാച്ചും, നിങ്ങൾ കൊണ്ടുനടക്കുന്ന ഗാഡ്ജറ്റുകളും, നിങ്ങളുടെ വാഹനവും, നിങ്ങളുടെ തൊലിപ്പുറത്തെ ടാറ്റുവും, നിങ്ങളുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കുക.
- Details
- Written by: Shikha P S
- Category: Article
- Hits: 1832
സ്ത്രീകളെ ഭയക്കുന്ന ഭരണകൂടങ്ങളും മതങ്ങളും ഉള്ള ഭൂമിയിൽ എന്നാണിനി ഒരു വസന്തമുണ്ടാവുക! അസ്ഥിരമായ ഭരണകൂടങ്ങളും, അതേത്തുടർന്നുള്ള അന്താരാഷ്ട്ര കൈകടത്തലും, പാവ-ഭരണകൂടങ്ങളും, ആഭ്യന്തര യുദ്ധങ്ങളും, മതാധിപത്യവും കൊണ്ടു താറുമാറായ ഒരു രാഷ്ട്രമാണ് അഫ്ഘാനിസ്ഥാൻ.
- Details
- Written by: Mekhanad P S
- Category: Article
- Hits: 168
"സർ" എന്താ സുഖം ആ വിളി കേൾക്കാൻ. രോമം എഴുന്നേറ്റു നിന്നു സല്യൂട്ടടിക്കും. കുറച്ചുകൂടി സുഖം നീട്ടിയുള്ള വിളിയാണ് "സാർ". സായിപ്പ് ഭരിച്ചിരുന്ന കാലത്തു, അടിമകളാക്കിയ നാട്ടുകാരെക്കൊണ്ട് വിളിപ്പിച്ചു ശീലിപ്പിച്ചതാണ് ഈ "സാർ" വിളി. അവന്റെ നാട്ടിൽ ചെന്നാൽ സ്വന്തം തന്തയെപ്പോലും പേരു വിളിക്കാം. വിളിക്കുന്ന എട്ടു വയസ്സുകാരനും, വിളി കേൾക്കുന്ന നാലപ്പത്തെട്ടുകാരനും, അവന്റെ അപ്പൂപ്പനും ഒരു പ്രശ്നവുമില്ല.
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 910
പിൽക്കാലത്തു 'ബഹാവുള്ള' എന്ന പേരിൽ അറിയപ്പെട്ട 'മിർസാ ഹുസ്സൈൻ അലി', പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) ടെഹ്റാനിൽ 1817 നബമ്പർ 12 നു ജനിച്ചു. പേർഷ്യയുടെ ഭരണാധികാരി ആയിരുന്ന ഷായുടെ ബന്ധുക്കളായിരുന്നു ഹുസ്സൈൻ അലിയുടെ മാതാപിതാക്കൾ. അക്കാലത്തെ ഇസ്ലാം ജീവിത രീതിയുടെ ഭാഗമായി കുട്ടിയെ അറബിസാഹിത്യവും, ഖുറാനും പഠിപ്പിച്ചു എങ്കിലും, കുട്ടി ആധ്യാത്മിക വിഷയങ്ങളിൽ അക്കാലത്തുതന്നെ അതീവ താല്പര്യം കാട്ടിയിരുന്നു. അതീവ ബുദ്ധിശാലിയായിരുന്ന ആ കുട്ടി പണ്ഡിതരുമായി ദീർഘമായ സംഭാഷണങ്ങളിൽ മുഴുകുമായിരുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 5274
സ്വാതന്ത്ര്യത്തിന്റെ ലക്ഷണം നിർഭയത്വമാണെങ്കിൽ, ഇവിടെ, ഒരു ജനതയുടെ പകുതിപ്പേർ ഭയന്നാണു കഴിയുന്നത്. സമരങ്ങൾ ഒന്നും രണ്ടും കഴിഞ്ഞു. ഒന്നിനെ ലഹളയായി ലഘൂകരിക്കാൻ നാം ബദ്ധപ്പെട്ടു. രണ്ടിൽ വിഭജനത്തിന്റെ ചോരപ്പാടുണ്ടായിരുന്നു. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയിൽ നിന്നും ഒരു ജനത മുക്തരായി.
മൂന്നാം സ്വാന്ത്ര്യസമരം ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 654
അയാളുടെ അച്ഛൻ ജപ്പാനിലെ ഹിഗാഷിയഒസാക എന്ന സ്ഥലത്തു സ്വന്തമായി ചെറിയ ഒരു ഫാക്ടറി നടത്തിയിരുന്ന എഞ്ചിനീയർ ആയിരുന്നു. മക്കൾ പ്രായപൂർത്തിയാകും മുൻപേ അദ്ദേഹം ഒരു കരൾ രോഗി ആയിമാറി. അമിതമദ്യപാനികൾക്ക് സാധാരണയായി ഉണ്ടാകുന്ന കരൾവീക്കം (സിറോസിസ്) എന്ന രോഗമായിരുന്നു അത്. എന്നാൽ അദ്ദേഹത്തിനു വന്ന അസുഖത്തിന്റെ യഥാർത്ഥ കാരണം മദ്യപാനം ആയിരുന്നില്ല. എന്നാൽ എന്താണ് കാരണമെന്ന് ചികിൽസിച്ച ഭിഷഗ്വരന്മാർക്കും അറിയില്ലായിരുന്നു.