ലേഖനങ്ങൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1459
ദൂരം അരികെ (1980)
1980ല് പുറത്തിറങ്ങിയ ചിത്രമാണ് ദൂരം അരികെ. സുന്ദര രാജന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആലപ്പി ഷെരീഫ് ആണ്. ഈ ചിത്രത്തിൽ എടുത്തു പറയേണ്ടത് ഇതിലെ മനോഹര ഗാനങ്ങൾ ആണ്. അതുതന്നെയാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചതും.
- Details
- Written by: Albert Puthuparambil
- Category: Article
- Hits: 936
മതം
'ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത മനുഷ്യനല്ല, വില പേശി വിൽക്കാനറയ്ക്കാത്ത മൃഗത്തിനാണിന്ന് മതംകൊണ്ട് നേട്ടം!' എന്നു ഞാൻ പറഞ്ഞാൽ എന്താകും നിങ്ങളുടെ മറുപടി?
ജനിച്ചു വീണ കുഞ്ഞിന്റെ നിസ്സഹായതയ്ക്കു മുകളിൽ തന്തയും തള്ളയും അടിച്ചേൽപ്പിക്കുന്ന മുൾക്കിരീടമാണ് മതം! തന്തയ്ക്കും തള്ളയ്ക്കും സ്വന്തമായതൊക്കെയും കുഞ്ഞിനുമുള്ളതാകുന്ന വികലത! വൈകല്യം തളർത്തിയ മനസ്സുമായി ഓടിത്തളരുവാൻ നിർബന്ധിതനായവന് ആ 'മദ'കിതപ്പിന് വെളിയിൽ ജീവിക്കുവാൻ കഴിയുന്ന കാലം വിദൂരം! ഊഴം നോക്കി കാവൽ നിൽക്കുന്ന മനുഷ്യാകാരം പൂണ്ട നായയും നരിയും കാട്ടുപോത്തും ചേർന്ന് വെട്ടിക്കീറി വീതംവയ്ക്കുന്ന ഇറച്ചിക്കഷണമല്ലേ ഇന്ന് മതം!
- Details
- Written by: Albert Puthuparambil
- Category: Article
- Hits: 1180
'മാർ വന്ന പെണ്ണിന് കൾ ആകരുതോ!'
ഈ അഹങ്കാരിയെ ജീവിതത്തിൽ ആദ്യമായി അദ്ധ്യാപകനാക്കിയ ചോദ്യമാണിത്!
രംഗം: തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1096
ഒരു വടക്കൻ വീരഗാഥ (1989)
വടക്കൻ പാട്ടുകളെ ആസ്പദമാക്കി, ഗ്രഹലക്ഷ്മി പ്രൊഡക്ഷന്സിന്റെ ബാനറിൽ, എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി,ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
- Details
- Written by: Albert Puthuparambil
- Category: Article
- Hits: 1022
'എഴുതാതിരിക്കുവാൻ കഴിയില്ല' എന്നിടത്ത് തൂലിക അന്വേഷിക്കുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ! വേണ്ടിവന്നാൽ ഒരു നാലു ദിവസം എഴുതാതിരിക്കുവാനെങ്കിലും കഴിയാത്തവൻ കൂലി എഴുത്തുകാരൻ! 'കൂടുതൽ എഴുതുന്നവൻ എഴുത്തുകാരൻ' എന്നൊരു വായന നടക്കുന്നതിന്റെ അനന്തരഫലം വികലരചന!
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1202
ദൈവത്തിന്റെ വികൃതികൾ (1992)
എം മുകുന്ദന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. നോവൽ ചലച്ചിത്രമാക്കിയപ്പോൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കണ്ടതും. നോവൽ നമ്മൾ വായിക്കുമ്പോൾ മയ്യഴിക്കും അതിലെ കഥാപാത്രങ്ങൾക്ക് ഒപ്പം ആ ദേശത്തിലൂടെ നാം സഞ്ചരിക്കുന്നത് പോലെ തോന്നും. എന്നാൽ സിനിമയിൽ കാലഘട്ടത്തിന് പ്രസക്തി ഇല്ലാത്തതുപോലെ തോന്നിപ്പോകും. എന്നിരുന്നാലും ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ആവർത്തി തീർച്ചയായും കാണാം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1045
14 - വെള്ളം ( 1985 )
എൻ എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കി, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളം.
സംവിധായകൻ രാമു കാര്യാട്ടിന്റെ മരുമകൻ കൂടിയായ നടൻ ദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1054
ഹൃദയം ഒരു ക്ഷേത്രം (1976)
1976 ൽ പി സുബ്രഹ്മണ്യം നിർമ്മിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ ആർ എസ് കുറുപ്പും നിർവഹിച്ചു. തമിഴ് ചിത്രമായ നെഞ്ചിൽ ഒരു ആലയത്തിന്റെ മലയാള പുനരാവിഷ്കാരമാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ഈ ചലച്ചിത്രം. മധു,രാഘവൻ,ശ്രീവിദ്യ,ബഹദൂർ,പപ്പു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.