പാർക്കിനു മുന്നിലെ പൊരിവെയിലിൽ വർണ്ണബലൂണുകളുമായി ആ നാടോടി ബാലിക നില്പ്പ് തുടങ്ങിയിട്ട് കുറേനേരമായി. ഇത്‌ മുഴുവൻ വിറ്റു

കഴിഞ്ഞാൽ, അച്ഛനവൾക്കു, "പത്തു "രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. എങ്ങിനേയും വിറ്റു തീർക്കണം. അതിന്റെ അമ്പരപ്പായിരുന്നു, അവളുടെ വിടർന്ന കണ്ണുകളിലുണ്ടായിരുന്നത്. അച്ഛന്റെയും, അമ്മയുടെയും, കൈകളിൽ തൂങ്ങി, വില കൂടിയഉടുപ്പുകൾ ധരിച്ചെത്തിയ സമപ്രായക്കാരായ കുട്ടികളെയൊന്നും, അവൾ ശ്രദ്ധിച്ചതേയില്ല. പാർക്കിലേക്ക് കടന്നു വരുന്നവരുടെ മുന്നിൽ കൊഞ്ചി യും, കെഞ്ചിയും അവളതു മുഴുവൻ വിറ്റു തീർത്തു. പ്രതിഫല മായി അച്ഛൻ കൊടുത്ത നോട്ടുമായി, അവൾ മറ്റൊരു "ബലൂൺ വില്പന ക്കാരന്റെ "അടുത്തേക്കോടി, ഒരു ബലൂൺ, വാങ്ങി അവൾക്കു തട്ടി കളിക്കാൻ.