mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
chamkeela
Dr Shafee
ഇംതിയാസ് അലി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംവിധായകൻ ആണ്. അദ്ദേഹത്തിൻ്റെയും എ ആർ റഹ്മാൻ്റെയും കോമ്പിനേഷൻ ഉഗ്രൻ ആണ്. തമിഴ് ഗാനങ്ങളിൽ ഇളയരാജയാണ് മുന്നിലെങ്കിലും റഹ്മാൻ്റെ ഹിന്ദി ഗാനങ്ങൾ ചിലതൊക്കെ അതി ഗംഭീരമായി തോന്നിയിട്ടുണ്ട്. അതിൽ മുൻപിൽ നിൽക്കുന്നതാണ് ഇതേ സംവിധായകനുമായി ഒരുമിച്ച് ചെയ്ത റോക്ക് സ്റ്റാർ, തമാഷ എന്നീ ചിത്രങ്ങൾ.
ബോളിവുഡ് ചിത്രങ്ങൾ അസഹ്യമായി കൊണ്ടിരിക്കുന്ന ഒരു കാലമാണിത് . അധ:പതനത്തിൻ്റെ മാക്സിമം . ആ സമയത്ത് ഇത്രയും നല്ലൊരു സിനിമ ഞാൻ പ്രതീക്ഷിച്ചില്ല. 
ഒരു ബയോപിക് സിനിമയാണ് ഇത്. അശ്ലീല ഗാനങ്ങൾ -പാടി ഒരു കാലത്ത് പഞ്ചാബിലെ സംഗീതരംഗം കീഴടക്കി വാണ അമർ സിംഗ് ചംകീല എന്ന ഗായകനെ പറ്റിയുള്ള ചിത്രം. തീവ്രവാദത്തിന്റെ ഇരയായി അദ്ദേഹവും പത്നിയായ ഗായികയും വെടിവെച്ചു കൊല്ലപ്പെടുന്നു. കഥ ഇത്രയും ലളിതമാണെങ്കിലും ബയോപിക് എടുത്ത രീതി വളരെ നല്ലതാണ്. ഗംഭീരമായ അഭിനയം പ്രത്യേകിച്ചും നായകനായി അഭിനയിച്ച ദിൽജിത് ദൊസാഞ്ച് എന്ന നടൻ്റെ . ഇദ്ദേഹം ഉഗ്രൻ ഗായകൻ ആണെന്നുള്ള അറിവും എന്നെ അതിശയിപ്പിച്ചു. ഇത്രയും കഴിവുള്ള കലാകാരൻ ഉണ്ടായിട്ടാണ് ഇദ്ദേഹത്തിൻ്റെ ഒന്നും പാതി കഴിവ് പോലും ഇല്ലാത്തവരെയൊക്കെ നമ്മൾ ആരാധിച്ച് കൊണ്ട് നടക്കുന്നത് എന്ന് തോന്നിപ്പോയി.
ബെസ്റ്റ് ആക്ടർ വിഭാഗത്തിലുള്ള നാഷണൽ അവാർഡ് കിട്ടാൻ യോഗ്യനയുള്ള പ്രകടനം. ഉഗ്രൻ മ്യൂസിക് , ഇതിൽ ഒരു പാട്ട് മാത്രമേ റഹ്മാന്റെതായി നമുക്ക് ഫീൽ ചെയ്യുകയുള്ളൂ. മറ്റു ഗാനങ്ങൾ ഒക്കെ തികഞ്ഞ പഞ്ചാബി പാട്ടുകൾ തന്നെ. ഉഗ്രൻ സ്ക്രീൻ പ്ലേ , മറ്റു അഭിനേതാക്കൾ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.
ഡയറക്ഷൻ പിന്നെ ഞാൻ ആദ്യമേ പറഞ്ഞ പോലെ “പർഫക്റ്റ് ഓക്കെ “

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ