mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മനുഷ്യ ചരിത്രത്തിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ് "ദൈവം ഉണ്ടോ?" എന്നത്. എത്രയോ മനുഷ്യരുടെ ഉറക്കം കെടുത്തിയ ചോദ്യമാണിത്. അവസാനം ഇതാ ഒരുത്തരം ലഭിച്ചിരിക്കുന്നു.

ഉത്തരത്തിലേക്കു കടക്കും മുൻപ് സമാനമായ മറ്റൊരു ചോദ്യം നമുക്കു പരിശോധിക്കാം. "ഉമ്മാക്കി ഉണ്ടോ?" എത്ര നാൾ വേണമെങ്കിലും ഉമ്മാക്കി ഉണ്ടെന്നും ഇല്ലെന്നും വാദിച്ചുകൊണ്ടേ ഇരിക്കാം. എത്ര നാൾ വേണമെങ്കിലും ഉമ്മാക്കിയുടെ അന്വേഷണങ്ങളിൽ മുഴുകാം. ഇങ്ങനെ ഒരു അന്വേഷണം കൊണ്ട് മനുഷ്യനോ, മറ്റു ജീവജാലങ്ങൾക്കോ, ഈ പ്രകൃതിക്കു പോലുമോ എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നതാണ് ഇതിലെ ഏറ്റവും പ്രസക്തമായ കാര്യം. ഇതു തന്നെയാണ് 'ദൈവം ഉണ്ടോ?' എന്ന ചോദ്യത്തിലും പ്രസക്തമായിരിക്കുന്നതു.

ദൈവം ഉണ്ടെങ്കിലെന്താ? ഇല്ലെങ്കിൽ എന്താ?. ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ പ്രവർത്തികൾ മറ്റൊരു ജീവിയെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് യഥാർത്ഥത്തിൽ ചോദിക്കേണ്ടതു. ദൈവം ഉണ്ടെങ്കിൽ നിന്റെ പ്രവർത്തിയും ദൈവം ഇല്ലാ എങ്കിൽ നിന്റെ പ്രവർത്തിയും തമ്മിൽ വ്യത്യാസം ഉണ്ടാവുമോ? ഉണ്ടാകാൻ പാടില്ല. ഇതര ജീവജാലങ്ങളെ അനുകമ്പയോടു കാണാൻ നിനക്കു കഴിയുമോ? മറ്റൊരു ജീവിയും തന്നെപ്പോലെ ആണെന്നു കരുതാൻ കഴിയുമോ? ഇതൊക്കെയാണ് ചോദ്യങ്ങൾ. അതുകൊണ്ട്, 'ദൈവം ഉണ്ടോ?' എന്ന ചോദ്യം തന്നെ തെറ്റാണ്. അതു സിലബസിൽ ഇല്ലാത്ത വിഷയത്തെപ്പറ്റി ഉണ്ടായിപ്പോയ തെറ്റായ ചോദ്യമാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ