ശാന്തിയുടെ തീരങ്ങൾ തേടുന്ന-
യാത്രയിൽ അമരത്തിരിക്കുന്ന
സർപ്പധാരി.
ഒന്നൊന്നും മിണ്ടാതെ
അരമണിപോലും കിലുങ്ങാതെ
നമ്രശിരസ്കനായി നിൽപ്പതെൻന്തു നീ
ജാതിപ്പുഴുക്കുത്തു വീണൊരു
കൂവളമാല കണ്ഠത്തിൽ
ഭാരമായി തോന്നിയോ?
കാലിൽ കിടക്കുമാ ഒറ്റ ചിലബും
ആമത്തിൻ ബന്ധനമായി തോന്നിയോ?
കാലൻ്റെ കാലനാം
കാരണഭൂതനും
അയിത്തത്തിൻ കാഞ്ഞിരം
രൂചിച്ചുവോ.
ശാന്തമാം ശാന്തിയുടെ
തീരങ്ങൾ തേടുന്ന നാമിരുവരും
നിതാന്ത അശാന്തർ.