mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Ramachandran Nair)

നറു വെട്ടം തൂകി ആകാശ മണ്ഡലത്തിൽ
കണ്ണു ചിമ്മി നിൽക്കുന്ന താരകങ്ങൾ പോൽ,
നിസ്വാർത്ഥ; നിസ്തുല്യ സേവനം ചെയ്തു ജീവിതം
ധന്യമാക്കും; പുണ്യ മനസ്സുകളെ കാണാം.

ആഗ്രഹിക്കുന്നില്ലയവർ പ്രതിഫലമോ
പ്രശസ്തിയോ തെല്ലുമെങ്കിലും
അറിയാതെ പോകരുതു നമ്മളൊരിക്കലും;
അവരുടെ സേവനങ്ങളും പുണ്യപ്രവൃത്തികളും,

കഴിയുമെങ്കിൽ,  അവർക്കൊപ്പം നമുക്കും പങ്കാളികളാകാം
വിനിയോഗിക്കാം നമ്മുടെ ശേഷിച്ച ജീവിതം;
പുണ്യപ്രവർത്തനങ്ങൾക്കായ്.

നിസ്വാർത്ഥ സേവനത്തിലൂടെയൊരു
ജീവനെങ്കിലും രക്ഷിക്കാനായാൽ,
അതിൽപരമെന്തു പുണ്യം നമുക്ക് നേടാൻ;
ഈ ഹ്രസ്വമാം ജീവിതത്തിൽ!

                            

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ