mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പൊഴിയാത്തതെന്തേ നീ പൂനിലാവേ,
നിൻ പരിഭവമെന്നോടു ചൊല്ലുകില്ലേ.
ഇരുൾമൂടി നിൽക്കുമെന്നന്തരംഗത്തിൽ,
ഒരു തരിവെട്ടമായ് നീ വരില്ലേ.
മനസ്സുതുറന്നൊന്നു പങ്കുവെക്കാൻ,
മതിയാകുമല്ലോ നിൻ തൂവെളിച്ചം.

മതിവരാത്തയെൻ പ്രണയമോഹങ്ങൾ,
അവിരാമമെന്നിൽ അലയടിപ്പൂ.
മധുരസ്വപ്നങ്ങൾ നെയ്തുപോയ് ഞാൻ,
മനസ്സിൽ നിറഞ്ഞയെൻ പ്രിയനുവേണ്ടി.
ദിനരാത്രമേറെ കൊഴിഞ്ഞിടുന്നു,
മധുരസമാഗമം കാത്തിരിപ്പൂ.

അനുരാഗമൂറുന്ന സ്വരധാരകൾ,
അനുദിന മെന്നെയുണർത്തിടുന്നു.
ചിറകുമുളക്കുന്നയോർമ്മകളെന്നിൽ,
ചിരകാല സ്വപ്നമായ് തീർന്നിടുന്നു.
പാതിരാവേറെ കഴിഞ്ഞുവല്ലോ,
ഒഴുകാത്തതെന്തേ നിൻ പൊൻവെളിച്ചം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ