ഇരുണ്ട മഴമ.ഘങ്ങള്‍
പടര്‍ത്തിയ വിഷാദമൂകമായ
ഇരുട്ട് മെല്ലെ മനസ്സുകളില്‍
ആഴ്ന്നിറങ്ങുന്നു.
കാറ്റ് നിലച്ച്
ഒരില പോലുമനങ്ങാത്ത നിശ്ശബ്ദത
പെരുമഴയ്ക്കു മുന്‍പേ
അപൂര്‍വ്വമായ ശാന്തത
മരവിച്ച പ്രക്യതിയുടെ മൗനത്തോടൊപ്പം
അലിഞ്ഞു പോയ കിളിപ്പാട്ടുകള്‍
പൊടുന്നനെ ഒരു ആരവമെത്തുന്നു.
ജാലകത്തിനപ്പുറം
തണുത്ത കാറ്റിനൊപ്പം
വെള്ളിനൂലുകളായ്
തിളങ്ങും നീര്‍മുത്തുകളായ്
മേല്‍ക്കുരകളില്‍
ചിതറിത്തെറിക്കുന്ന
മഴയുടെ സംഗീതം.
ഓര്‍മ്മകളില്‍ തുടരുന്ന
മരപ്പെയ്ത്തുകള്‍