mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കാണുന്നു നാം സ്വപ്‌നങ്ങൾ   രണ്ടുവിധം ചിലപ്പോൾ,
നിദ്രയിലായിരിക്കുന്നേരവുമല്ലാതെയും 

ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും,
മറന്നുപോകുന്നു നാം ഉണർന്നെഴുന്നേൽക്കുമ്പോൾ. 

വെളുപ്പാൻകാലത്തു നാം കാണുന്നതാം സ്വപ്‌നങ്ങൾ,
ഫലിക്കുമെന്നാണല്ലോ പരക്കെയഭിപ്രായം. 

കാണുന്നു നാം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുമ്പോഴും
നമ്മുടെ കൂടെയുണ്ടാ സ്വപ്‌നങ്ങളെക്കാലവും. 

ഫലംകാണുന്നു ചില സ്വപ്‌നങ്ങൾക്കെന്നാകിലും,
ഫലംകാണാത്തതായ സ്വപ്‌നങ്ങളാണധികം. 

കാണാം നമുക്കിന്നെത്ര സ്വപ്‌നം വേണമെങ്കിലും,
ഉണ്ടോയതിർ വല്ലതും സ്വപ്‌നങ്ങൾ കാണുവാനായ്! 

നടക്കാത്ത സ്വപ്‌നങ്ങൾ കാണാതെ നാം നമ്മുടെ,
കഴിവിന്റെയുള്ളിലായ് നിൽക്കും സ്വപ്നം കാണണം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ