mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ആത്മരാഗമായ് ഒഴുകിവരുന്നു ഞാൻ,
ആതിരേ നിന്നിലലിയാൻ.


അനന്തമായുണർന്ന നിന്നാത്മനാദം,
അനുപല്ലവിയെന്നറിഞ്ഞു ഞാൻ.
നിന്നിലെയെന്നെ മറന്നുവോ നീയെൻ,
നിനവിൽപോലും വരാത്തതെന്തേ?

തരളിതമാം നിൻ മൃദുഗാത്രത്തിലെൻ,
തംബുരു മെല്ലെ ശ്രുതിമീട്ടി.
അപസ്വരങ്ങൾ തീർത്തയെൻതന്ത്രികൾ,
അറിയാതെയശ്രു പൊഴിച്ചു.
അനുവാദമില്ലാതെയകന്നുപോയ് നീ,
അനുരാഗമെന്നെ വിട്ടൊഴിഞ്ഞു.

അറിയുന്നുഞാൻ നിന്നന്തരംഗം,
ആരാരുമറിയാത്ത 'സ്വപ്നങ്ങളിൽ.
അതിരറ്റപ്രണയം പകർന്നുനിന്നിൽ,
അനുരാഗമെന്തെന്നു് നീയറിഞ്ഞു.
അരികിൽ ഞാനുണ്ടായിരുന്നെങ്കിലെന്ന്,

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ