mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

tempപുഴ നിറയെ
വെള്ളിക്കിണ്ണങ്ങള്‍
രാത്രിമഴ

മുറിയിലാകെ
ജലസംഭരണികള്‍
ചോരുന്ന കുടില്‍

ഒഴുകാന്‍ മടിച്ച്
വരാന്തയിലേക്ക് കയറും
മഴത്തുള്ളികള്‍

പുഴയില്‍ മുങ്ങുന്ന
മഴവില്ല്
വേനല്‍മഴ

പൊടി കളയാനാവാതെ
ഇലച്ചാര്‍ത്തുകള്‍
രാത്രിമഴ

ഇലകളില്‍ മഴത്തുള്ളി
തന്‍ താളം
രാവിന്‍ നിശ്ശബ്ദത

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ