mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(പൈലി.ഓ.എഫ്)
ഏതോ കിനാവിലെൻ മാനസവീണയിൽ,
രാഗാർദ്ര സൂനം വിടർന്നുമെല്ലെ.
എങ്ങുനിന്നെങ്ങു നീ എൻ-
മണിമുറ്റത്തൊരു,
സങ്കൽപ്പലോകം ചേർത്തുവച്ചു.
ഏഴര രാവിലെൻ മാനസം മെല്ലെ,
ഏകാന്തസ്വപ്നത്തിൽ ലയിച്ചു ചേർന്നു.

ഒരു നഷ്ടവസന്തത്തിൻ ഒർമ്മകളെന്നെ,
അനുസ്യൂതമായെന്നും പിൻതുർന്നു.
ഒരു ശോകഗാനത്തിൻ നിർവൃതിയിലെൻ,
മുഗ്ദ്ധാനുനുരാഗം ലയിച്ചുപോയി.
ഇനിയും മരിക്കാത്ത സ്വപ്നങ്ങളെന്നിൽ,
മുക്ത ലാവണ്യമായ് അസ്തമിച്ചു

മറുകര തേടുമെൻ നിറവാർന്ന മോഹo,
മണ്ണിൽ മരീചികയായ് വിടർന്നു.
മനസ്സിലൊളിപ്പിച്ച മോഹങ്ങൾ മെല്ലെ,
മൗനാനുവാദം കാത്തിരുന്നു.
കുളിരേകിടുന്നയീ ഓമൽക്കിനാക്കളിൽ,
മൃദുസ്പർശനത്താൽ തഴുകുന്നു ഞാൻ.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ