mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Ramachandran Nair)

( വൃത്തം - കേക )

ഓട്ടത്തിലാണെല്ലാരും നേരമില്ലാർക്കുമിന്ന്,
ആഹാരം പോലുമിന്നു കഴിക്കാൻ നേരമില്ല. 

യന്ത്രങ്ങൾ കണക്കിന്നു ചലിക്കുന്നു മാനുഷൻ,
പിന്നെയും ജീവിതത്തിൽ കഷ്ടപ്പാടുകൾമാത്രം! 

പ്രാരബ്ദത്തിലാണിന്നു സാധാരണക്കാരെല്ലാം
കാശുള്ളവനാണെങ്കിൽ തരക്കേടില്ലതാനും. 

ഒരുനേരത്തെയന്നം കിട്ടാതെ ബുദ്ധിമുട്ടും
ജനങ്ങളുമുണ്ടിന്നു നമ്മുടെ കൂട്ടത്തിലും. 

നഷ്ടപ്പെട്ടല്ലോ ജോലി കോവിഡിൻ പ്രഭാവത്താൽ,
കഷ്ടപ്പെടുന്നു ജനം വേറൊരു ജോലികിട്ടാൻ! 

ചെലവേറുന്നു നിത്യം ഒട്ടുമില്ലാ വരവും
വഴികാണാതെ ജനം വലയുന്നു വല്ലാതെ! 

തകിടംമറിഞ്ഞല്ലോ ജീവിതശൈലികളും
അവതാളത്തിലായി കുടുംബകാര്യങ്ങളും! 

എന്നെങ്കിലും മാറുമോ യീദുർദ്ദശ നമ്മൾക്ക്‌,
നല്ലൊരു കാലം വരാൻ പ്രാർത്ഥിക്കാം നമുക്കെല്ലാം! 

ഓരോരോ കാര്യത്തിനും സമയത്തിൻ ബന്ധനം
നിശ്ചിതമായതിനാൽ ചെയ്യണമിന്നു തന്നെ.  

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ