കവിതകൾ

- Details
- Written by: Sohan KP
- Category: Poetry
- Hits: 1445
ഒടുവില്‍
നീണ്ടു നിന്ന ഉഗ്രമേഘപ്രളയരാത്രിയില്
പാവം പുഴ തോല്‍വി സമ്മതിച്ചു.
ഇരുകരകളും ഇരുപറമ്പുകളും
ഇടിഞ്ഞൊരു ഇടവഴിയായ് പുനര്‍ജനിച്ചു.

- Details
- Written by: Sohan KP
- Category: Poetry
- Hits: 1619
പൂരങ്ങള്‍ നിലച്ചപ്പോളാണ്
രണ്ടാം നിലയിലിരുന്ന്
സൂര്യാസ്തമയം കാണാന്‍ തുടങ്ങിയത്.
ആക്യതിമാറിയിടകലരുന്ന
മേഘരൂപങ്ങളും,
വ്യത്തവും നേര്‍രേഖയും മെനഞ്ഞ്
ചക്രവാളത്തില്‍ മറയുന്ന
പക്ഷിക്കൂട്ടങ്ങളും
നിലാവു മങ്ങുമ്പോള്‍

ആരറിയുന്നു ഞാനെന്ന
നീറ്റലിന് ഞാണൊലികള്-
കേട്ടറിയാതെയുള്ളത്തില്
ആമോദിക്കുന്നതാരെന്ന്
താരില്‍ പൂത്തുലയുന്ന
വെള്ള മഞ്ചാടിക്കുരുന്നുകള്
കാഴ്ചയിലമൃതെന്നാലും

- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1523
നീലനിലാവിനാൽ മൂടിയരാവിൽ
നീയാരെ ഓർത്തിരിക്കുന്നു ഏകയായ്
നീർമിഴി തൂകുന്നതെന്തേ ചിലപ്പോൾ
നീ മന്ദഹസിക്കുന്നതെന്തേ
നിൻ മനം കവർന്നതാരോ ഇപ്പോ
നിന്നെ തനിച്ചാക്കിയതാരോ
നീ കാത്തിരിക്കും നിന്റെ പ്രാണൻ
നീ ഓർത്തിരിക്കും നിന്റെ ജീവൻ
നിന്നെയും ഓർത്തിരിക്കുന്നുവോ അതോ
നിന്നെ മറന്നുപോയിട്ടുണ്ടാകുമോ

- Details
- Written by: Rekha K
- Category: Poetry
- Hits: 1600
പാതിരാകാറ്റിന്റെ താളത്തിലലിയുന്ന
ചെമ്പകപ്പൂവിൻ സുഗന്ധമായി
ഞാനെന്റെ കനവിന്റെ മുറ്റത്തൊരേകയായ്
രാപ്പാടിയായി പറന്നകാലം
പ്രണയം തുളുമ്പുന്ന നയനങ്ങളാലെന്റെ
ഹൃദയം കവർന്നൊരാ പാട്ടുകാരാ

- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1765
അമ്മയെ കാണാതെയച്ഛനെ കാണാതെ
ആരോമല്‍ പൈതലുറക്കമായി
താരാട്ടു പാട്ടിന്റെയീണങ്ങള്‍ കേള്‍ക്കാതെ
താരിളം പൈതലുറക്കമായി
രാവിലെ നേരത്ത് അച്ഛനുമമ്മയും
അക്കരെക്കായലില് പോയതാണ്

നീ നിന്റെയോര്മ്മകളെപ്പുല്കുമ്പോള്
ഞാനെന്റെ ദു:ഖങ്ങളോര്ക്കുകയായിരുന്നു.
നിമിഷാര്ത്ഥമായ സ്നേഹം നിനക്ക് നിളയായിരുന്നു.
അതിലെന്റെ ദു:ഖം പാറക്കെട്ടുകളായിരുന്നു
നിളയുടെ സൗന്ദര്യം
തടാകംപോല് കിടക്കുന്നതിലല്ല

- Details
- Written by: Haneef C
- Category: Poetry
- Hits: 1498
ഞാൻ ചില മനുഷ്യരെ കണ്ടിട്ടുണ്ട്
ചില നേരങ്ങളിൽ അവർ
ചിലരുടെ അടുത്തേക്കു വരും
അപരിചിതത്വത്തിന്റെ മേലങ്കി അഴിച്ചു വെച്ച്
ഒരേ മരത്തണലിൽ അൽപ നേരമിരിക്കും
വാക്കുകൾ കൊണ്ട്
നനഞ്ഞൊരു കുഞ്ഞുടുപ്പു തുന്നും