mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


"കൊളോസ്സിയം നിലനില്‍ക്കുന്നിടത്തോളം റോമും നിലനില്‍ക്കും. കൊളോസ്സിയത്തിന് വീഴ്ചയുണ്ടായാല്‍ റോമും തകരും. അങ്ങനെയെങ്കില്‍ അത് ലോകാവസാനമായിരിക്കും.“ അതാണു ഓരോ റോമാക്കാരന്റെയും വിശ്വാസം.


റോമാ സാമ്രാജ്യം പ്രാചീനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു. റോമാ സാമ്രാജ്യം ഒരിക്കൽ ലോകജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഭരിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ. റോമൻ സാമ്രാജ്യത്തിന്റെ മുൻ കാല പ്രതാപത്തിന്റെയും അധികാരത്തിന്റെയും ഒരു പ്രതീകവും വൻ ക്രൂരതകളുടെ ഒരു ദൃക്‌സാക്ഷിയും. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനായിരക്കണക്കിന് ജനങ്ങളുടെ ആവേശവും ഗ്ലാഡിയേറ്ററുകളുടെ ആക്രോശങ്ങളും കുതിരക്കുളമ്പടികളും മൃഗങ്ങളുടെ സീല്‍ക്കാരങ്ങളും അലിഞ്ഞു ചേര്‍ന്ന ഒരിടം.

പ്രതിവര്‍ഷം ആറു മില്യണില്‍ പരം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് കൊളോസിയം രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ആംഫിതിയേറ്ററാണ് ‘കൊളോസിയം’. ഗ്രീക്ക് വാസ്തുകലയുടെ ലാളിത്യത്തിലും ആഢ്യത്വത്തിലും നിര്‍മ്മിച്ച ദീര്‍ഘവൃത്താകൃതിയിലുള്ള ആംഫിതിയേറ്റര്‍ പതിനായിരക്കണക്കിന് ജൂത അടിമകളുടെയും എന്‍ജിനീയറിംഗ് വിദഗ്ധരുടെയും ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ശ്രമഫലമായാണ് പൂര്‍ത്തിയാക്കിയത്. ആറ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന, കല്ലും മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച കൊളോസ്സിയത്തിന് അന്‍പത് മീറ്ററോളം ഉയരമുണ്ട്. (ഏകദേശം പന്ത്രണ്ട് നില കെട്ടിടത്തിന്റെ ഉയരം). ഞങ്ങൾ സന്ദർശിക്കുന്ന സമയത്ത്‌ കൊളോസിയത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ടായിരുന്നില്ല. മുൻപ്‌ അതനുവദിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു.

"Rome was not built in a day" എന്നൊരു പദപ്രയോഗം തന്നെയുണ്ട്‌; റോമിൽ സഞ്ചരിക്കുമ്പോൾ നമുക്കത്‌ ശരിയാണെന്ന് മനസിലാകും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ