mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

oorali

പ്രണവനാദം പോലടർന്നുവീണതാം
പ്രണയഭാവുകം തുളുമ്പുമെൻ സ്വരം, 
കളഞ്ഞുപോയി നിൻ തുടുത്ത വീണയിൽ 
തിരിച്ചുകിട്ടുമോ? ഉടഞ്ഞ വാക്കുകൾ.

ശ്രവണമാതവം തരുന്നമാതിരി
തളിർക്കുമാഹരിനാദവിസ്ഫോടനം,
കറപിടിച്ചൊരാ നിശബ്ദനാളിയിൽ
ഉടഞ്ഞ വാക്കുകൾ തികട്ടിടുന്നതോ?

ശിശിരകാലമോ മറഞ്ഞു, താരണി-
പ്പുലരി കെട്ടുപോയ്, ഗ്രീഷ്മമിളച്ചുപോയ്,
മഴനിലാവിനെ പകലുഭോഗിച്ചു, 
പ്രണയചിന്തുകൾ പറഞ്ഞതില്ലവൾ.

കുരുന്നുനാവിലെ വയമ്പു മാഞ്ഞതോ? 
തണുത്തുറഞ്ഞതോ? മറന്നുപോയതോ?
പ്രണയപല്ലവി അലിഞ്ഞു പാടുവാൻ
മടിച്ചതെന്തിനെൻ കാവ്യസങ്കല്പമേ? 

"നിനക്കുമാത്രമായ് ജനിച്ചതാണിവൾ"
മൊഴിഞ്ഞു മാതുലൻ നീ ജനിച്ചമാത്രയിൽ. 
മെനഞ്ഞു അമ്മയും കിളുന്നുമേനിയിൽ
നനുനനുത്തതാം കുളിർപ്പെരുംമഴ.

തിരണ്ടമേനിയിൽ കിനിഞ്ഞചോരപോ-
ലിറുന്നു ഓർമ്മതൻ പൊയ്കമേലവൾമഴ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ