മികച്ച കവിതകൾ
കാടന്റെ അമ്മ
- Details
- Written by: T N Vijayan
- Category: prime poetry
- Hits: 2117
(T N Vijayan)
കാടനമ്മേടെ കൈ പിടിച്ചൂരിന്റെ
ഇടവഴികൾ, നടവഴികൾ,
അലിവിന്റെ തോപ്പുകൾ...
വിണ്ട പാദങ്ങൾ കൊണ്ടു
താണ്ടി നിറയുന്നേരം
കാടകം പൂക്കുന്നു;
ദൈവം ചിരിക്കുന്നു.