mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Forest

Sumesh Parlikkad

പുഴകൾ കഥ പറയുന്നു,
നിഴലു പതിഞ്ഞ താഴ്വരയിൽ. 

വനങ്ങൾ കാതോർക്കുന്നു,
കാറ്റിൻ ചിലമ്പൊലികൾ.  

കാടിനുള്ളിൽ കൺനിറയെ,
പൂവിടർത്തും സസ്യങ്ങളും; 

പൂക്കാത്തവയോ സല്ലപിക്കുന്നു,
തേനുണ്ണും ശലഭങ്ങളോടെന്നപോൽ.  

മണ്ണ് തുരന്നും ഖനികൾ കവർന്നും
ചന്തം പിന്നോട്ടായുന്നു.  

തരുക്കളടർത്തി തണലകറ്റുമ്പോൾ,
ശാന്തിയും പതിയെ മടങ്ങുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ