മികച്ച ചെറുകഥകൾ
അഹം ബ്രഹ്മാസ്മി *
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: prime story
- Hits: 5180


ഇരുമ്പ് കട്ടിലിന്റെ തണുപ്പ് തലക്കകത്തേക്കിരച്ചു കയറി. ഐ. സി. യു വിൽ വർഗീസേട്ടന്റെ തലഭാഗത്തിരുന്ന് നേരെയുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി. മഞ്ഞ നിറത്തിലുള്ള മുരിങ്ങയിലകൾ ഒന്നിനു പിറകെ ഒന്നായി നിലം പതിക്കുന്നു. കൂടെയുണ്ടായിരുന്ന പച്ചയിലകൾ കാറ്റത്ത് അവയെ ദുഃഖാർതരായി യാത്രയയക്കുകയാണെന്ന് തോന്നിപ്പോയി. അല്ല, അവയോരോന്നും അടുത്തുള്ള ഇലകളും ചെടികളും കാണാതെ ഊറിച്ചിരിക്കുകയാണ്.

