മികച്ച ചെറുകഥകൾ
കാടിന്റെ ഗീതം
- Details
- Written by: T V Sreedevi
- Category: prime story
- Hits: 5146
(T V Sreedevi )
കാടു തുടങ്ങുന്നിടത്തായിരുന്നു കണ്ണന്റെ വീട്. വീടെന്നു പറഞ്ഞാൽ അത് ഒരു ഏറുമാടമായിരുന്നു. ഓർമ്മ വയ്ക്കുമ്പോൾ മുതൽ അവനും പാപ്പനും ആ ഏറുമാടത്തിലായിരുന്നു താമസിച്ചിരുന്നത്.
ഒരു വലിയ കാട്ടുമരത്തിന്റെ, അത്ര ഉയരത്തിലല്ലാത്ത ബലമുള്ള ഒരു ശാഖയിൽ ഭംഗിയായി ഒരുക്കിയിരുന്ന കുഞ്ഞു വീട്.