മികച്ച ചെറുകഥകൾ
പൂഞ്ചോലയിലെ ഊമകൾ
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 4335
(Jinesh Malayath)
പൂഞ്ചോലയിൽ ബസ്സിറങ്ങി സാജൻ ചുറ്റും നോക്കി. പുലർച്ചയായതുകൊണ്ടാവാം വഴിയിലൊന്നും ആരേയും കാണുന്നില്ല. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം കവലയിൽ ആളനക്കം വന്നു തുടങ്ങി. ആദ്യം കണ്ട ആളോട് തന്നെ സാജൻ കയ്യിലിരുന്ന അഡ്രെസ്സിനെപ്പറ്റി ചോദിച്ചെങ്കിലും അയാൾ മറുപടിയൊന്നും പറയാതെ ദൂരെയുള്ള ഒരു കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി. ഭാരമേറിയ ബാഗും ചുമലിലേറ്റി ഒരുവിധത്തിൽ അവൻ അവിടെ എത്തി.