മികച്ച വഴിക്കാഴ്ചകൾ
ആത്മീയതയിലലിഞ്ഞൊരു യാത്ര
- Details
- Written by: Sajith Kumar N
- Category: prime travelogue
- Hits: 36946
(സജിത്ത് കുമാർ എൻ )
വിശാലമായ നീലാകാശതോപ്പിലൂടെ മന്ദസമീരനോടൊപ്പം ആടി ഉല്ലസിച്ചു നീങ്ങുന്ന കളിയരയന്നങ്ങൾ കണ്ണിലേക്കെറിഞ്ഞ ആശയുടെ കിരണങ്ങൾ മനസ്സിൽ കൊച്ചു മോഹങ്ങളായി മുളപൊട്ടി. എന്നാൽ കോവിഡ് വൈറസ് ഭീതിയുടെ ചങ്ങലയിൽ ബന്ധിച്ച ചലന സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ അത് അതിമോഹമായിരിക്കുമോ? സ്വതന്ത്ര ഭൂമികയിൽ സ്വൈരവിഹാരത്തിനുള്ള മോഹം. യാത്ര ചെയ്യാനുള്ള അതിയായ മോഹം.