സമഗ്രതയെക്കാളും (integrity) പ്രതിബദ്ധതയെക്കാളും (commitment) നിശ്ചയദാര്‍ഢ്യത്തെക്കാളും (Decisiveness) ഏതു ഗുണമാണ് നേതൃസ്ഥാനത്തുള്ളവർക്കു അവശ്യം വേണ്ടത്? 1500 CEO മാരിൽ നടത്തിയ സർവേയുടെ ഫലം പറയുന്നത് 'സർഗ്ഗാത്മകത' (creativity) ആണെന്നാണ്. കവിത രചിക്കാനോ, ചിത്രം വരയ്ക്കാനോ മാത്രമല്ല സർഗ്ഗാത്മകത ആവശ്യമായി വരുന്നത്. നിത്യ ജീവിതത്തിന്റെ ഓരോ ചലനത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കാൻ സർഗ്ഗാത്മകതയ്ക്കു കഴിയും. വ്യത്യസ്ഥ കാഴ്ചപ്പാടോടുകൂടി കാര്യങ്ങളെ, പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അതു പ്രാപ്തരാക്കും. സമാന്തര ചിന്തയെ അതു പ്രോത്സാഹിപ്പിക്കും. വിരുദ്ധ ചിന്തകൾ കൊണ്ടെത്തിക്കുന്ന അഴിയാക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ സമാന്തര ചിന്തകൾ സഹായിക്കും. എലിയുടെ ശല്യം കുറയ്ക്കാൻ എലിവിഷം വേണമോ വേണ്ടയോ എന്ന വിരുദ്ധ ചിന്തകൾക്ക് പുറത്താണ് പൂച്ചയെ വളർത്താം എന്നുള്ള സമാന്തര ചിന്ത. അതുപോലെയാണ് എലിക്കു ഭക്ഷണം ലഭിക്കുന്ന മാർഗ്ഗങ്ങൾ ഇല്ലാതാക്കുക എന്ന ആശയവും. വരയ്ക്കുന്ന ആൾ CEO ആയില്ലെങ്കിലും, CEO യ്ക്കു സർഗ്ഗാത്മകത ഉണ്ടെങ്കിൽ, ആ വ്യക്തി മികച്ചതായിത്തീരും.
ഇന്ന് 'Poetry at Work Day' ആണ്. തൊഴിലിടങ്ങളിൽ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാൻ എല്ലാ വർഷവും ജനുവരി രണ്ടാം ചൊവാഴ്ച Poetry at Work Day ആചരിക്കുന്നു. (എന്റെ തൊഴിലിടത്തിൽ പക്ഷെ ഞാനതുമാത്രം കണ്ടില്ല!)