ചരിത്രം പറയുന്നു ഒരാൾക്കു 'രണ്ടു തവണ' മരിക്കാമെന്ന്. 1653 മുതൽ 1658 വരെ ബ്രിട്ടന്റെ ഭരണാധികാരി ആയിരുന്ന ഒലിവർ ക്രോംവെൽ ചരിത്രത്തിലെ വിവാദ നായകനാണ്. സ്വാതന്ത്ര്യ നായകനായും, സൈനിക സ്വേഛാധിപതി ആയും, വിപ്ലവ നായകനായും ചരിത്രകാരന്മാരാൽ വിശേഷിക്കപ്പെട്ട ക്രോംവെൽ ചാൾസ് ഒന്നാമന്റെ മരണ വിധിയിൽ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടനിൽ രാജഭരണത്തിനു വിരാമമിട്ടത്. അതെ തുടർന്നു, രാജ കുടുംബാംഗമല്ലാത്ത അദ്ദേഹം ഭരണാധികാരി ആയിത്തീർന്നു. ക്രിസ്തുമസ്സും മറ്റു മതപരമായ അവധി ദിനങ്ങളും നിരോധിച്ച ക്രോംവെൽ എന്നാൽ ഒരു കടുത്ത മത വിശ്വാസി തന്നെ ആയിരുന്നു. നീണ്ട 400 കൊല്ലങ്ങൾക്കു ശേഷം ജൂതന്മാരെ ബ്രിട്ടനിൽ കുടിയേറി താമസിക്കുവാൻ അദ്ദേഹം തന്റെ ഭരണക്കാലത്തു അനുവദിച്ചു.
1660 ൽ ഭരണം തിരിച്ചു പിടിച്ച രാജഭക്തർ ചാൾസ് രണ്ടാമനെ രാജാവായി അവരോധിക്കുകയും, 1653 ൽ സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ട ക്രോംവെലിന്റെ ഭൗതികാവശിഷ്ടം പുറത്തെടുത്തു ചങ്ങലയിൽ കൊളുത്തിയിടുകയും തല വെട്ടിമാറ്റുകയും ചെയ്തു. അങ്ങനെ ഒരിക്കൽ മരിച്ചആളെ അവർ കൊന്നു.