mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
പ്രയോജനവാദം - Utilitarianism

ഏറ്റവും നല്ല പ്രവർത്തി എന്നത് ഏറ്റവും കൂടുതൽ അനുഭവവേദ്യമായ പ്രയോജനം ഉണ്ടാക്കുന്നത് എന്നുള്ള ഒരു നൈതിക സിദ്ധാന്തം. ഒരു പ്രവർത്തിയിൽ ഏർപ്പെടുന്ന വ്യക്തിയുടെ മുഴുവൻ സുഖത്തിൽ നിന്നും മുഴുവൻ ദുഃഖം കുറച്ചാൽ ലഭിക്കുന്നതാണ് പ്രയോജനം.

കാല്പനികത - Romanticism

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ ആരംഭിച്ച ധൈഷണികമായ മുന്നേറ്റം. ഇത് ചിത്രകലയിലും സാഹിത്യത്തിലും പ്രകടമായിരുന്നു. ശക്തമായ വികാരങ്ങൾക്കും, വൈയക്തികമായ വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന സൃഷ്ടികൾ, പ്രകൃതിജന്യമായ എല്ലാത്തിനെയും പുകഴ്ത്തുകയും,  അംഗീകരിക്കുകയും ചെയ്തു പോന്നു. ഇത് ഒരു പരിധി വരെ യുക്തിചിന്തയ്ക്കും, ഭൗതികവാദത്തിനും, ജ്ഞാനോദയത്തിനും എതിരായിരുന്നു എന്നും കരുതിപ്പോരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ