mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മാനവിക മൂല്യ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധി നേടിയെങ്കിലും, രണ്ടാമത്തെ വലിയ ജനാധിപത്യമായ അമേരിക്കൻ ഐക്കനാടുകളുടെ പ്രസിഡന്റായ ട്രംപ് ജനാധിപത്യത്തിനു നൽകുന്ന ഒരു പാഠമുണ്ട്. 'ജനാധിപത്യമെന്നാൽ ജനങ്ങൾ പറഞ്ഞതു നടപ്പിലാക്കുക എന്നതാണ്'.

ട്രംപിന്റെ നിലപാടുകളോട് എനിക്ക് യോജിപ്പില്ല. അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെയും, കുടിയേറ്റ വിരുദ്ധതയെയും, ഇസ്‌ലാം വിരുദ്ധതയെയും ഒക്കെ ഞാൻ എതിർക്കുന്നു. എങ്കിലും അദ്ദേഹത്തെ എനിക്കു കുറ്റപ്പെടുത്താൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപു തന്നെ അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. അതിനു ജനപിന്തുണ ലഭിച്ചു. അദ്ദേഹമതു നടപ്പിലാക്കുന്നു. അത്രതന്നെ.

എതിർക്കുന്ന രാഷ്ട്രീയ പുണ്യവാളന്മാരോട് എനിക്കൊന്നേ ചോദിക്കാനുള്ളു. നിങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവോ? നിങ്ങൾ 'ഇല്ല' എന്നു പറയില്ല. പകരം, എന്തുകൊണ്ടു നടപ്പിലാക്കിയില്ല എന്നതിനുള്ള മുടന്തൻ ന്യായങ്ങൾ നിരത്തും. ഇത് നിങ്ങൾ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തവരെ എത്രയോ നാളായി പറ്റിക്കുകയായിരുന്നു. ജനാധിപത്യത്തിൽ നിങ്ങൾ വെറും 'ജനവഞ്ചകർ' മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പിലും നിങ്ങളുടെ പത്രികയിൽ പറയുന്ന വാഗ്ദാനങ്ങളുടെ എത്ര ശതമാനം നിങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്? നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യരുത്. വ്യക്തി ജീവിതത്തിൽ നിങ്ങളെ പറഞ്ഞു പറ്റിച്ചാൽ, അതു നിങ്ങൾ പോലും പൊറുക്കില്ല. പിന്നെന്തിനു ഞങ്ങൾ - ജനങ്ങൾ- അതേ കാര്യത്തിനു നിങ്ങളോടു പൊറുക്കണം?

ഒരുപദേശമുണ്ട്. ജനാധിപത്യത്തെപ്പറ്റി നിങ്ങൾ പോയി ട്രംപിനു പഠിക്കു. ഒപ്പം മൂല്യബോധവും ഉണ്ടാക്കു. അപ്പോൾ നിങ്ങൾക്കു കുറച്ചുകൂടി  നല്ല ട്രാമ്പായി മാറാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ