ലേഖനങ്ങൾ
- Details
- Written by: Anjaly JR Sandeep
- Category: Article
- Hits: 1423
പഞ്ചായത്ത് കിണറിന്റെ ഇടയിലൂടെയുള്ള വഴിയിൽ ആദ്യം കാണുന്ന വീടാണ് പാറൂട്ടിയമ്മയുടെ. ആ കിണറ്റിന്റെ കരയിൽ നിന്നാൽ തന്നെ വീട് കാണാം. ഓടിട്ട, നീണ്ട വരാന്തയുള്ള, ഒരു വീട്. മുറ്റത്തുള്ള മാവ് ചാഞ്ഞു നിൽക്കുന്നത് വരാന്തയിലേക്കാണ്. വീടിനു ചുറ്റും ശീമക്കൊന്നയുടെ വേലി. ഇടയ്ക്കിടയ്ക്കു മുല്ലയും പടർന്നു നിൽക്കുന്നുണ്ട്. പല നിറങ്ങളിൽ ഉള്ള ചെമ്പരത്തികളും ഉണ്ട്. തുളസിയും മന്ദാരവും വേലിയോട് ചേർന്നും അതിന്റെ ഒരു ഓരത്തായി, ചെമ്പകവും നട്ടു പിടിപ്പിച്ചിരിക്കുന്നത് കാണാം. മുറ്റത്തു തന്നെ രണ്ട് തെങ്ങുകളുണ്ട്. തെങ്ങിന് തടമെടുത്തു വൃത്തിയാക്കി അതിൽ ചെറിയ തോതിൽ ചുവന്ന ചീരയും നട്ടിട്ടുണ്ട്. എല്ലാം നല്ല ഭംഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു.
- Details
- Written by: Shahida Ayoob
- Category: Article
- Hits: 1377
ചില കിറുക്കുകൾക്ക് പിന്നിലെ ശാസ്ത്രീയവശം തിരയുമ്പോൾ അത് നമ്മുടെ സ്വഭാവസവിശേഷതയുടെ അടിത്തറയായി നിലകൊള്ളുന്നത് കാണാം. അങ്ങനെ ചില കിറുക്കുകളും, അര വട്ടുകളും ആത്മാർത്ഥതയുടെയും, വൈകാരികതയുടെയും കൈ പിടിച്ചു ജീവസുറ്റ യാഥാർഥ്യബോധത്തെ കണ്ടു പകച്ചു പണ്ടാരം അടങ്ങിയിട്ടുണ്ട്.

- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1813
വയലിനിലെ വിശ്വവിസ്മയമായ പദ്മഭൂഷൺ ലാൽഗുഡി ജയരാമന്റെ നവതി ആയിരുന്നു 2020 സെപ്റ്റംബർ 17. കോവിഡ് സൃഷ്ടിച്ച പ്രത്യേക പരിതസ്ഥിതിയിൽ ലോകമാകെയു ള്ള അദ്ദേഹത്തിന്റെ ആരാധകർക്കും ശിഷ്യന്മാർക്കും അത് ആഘോഷിക്കാൻ കഴിയാതെപോയി.
- Details
- Written by: Jinesh Malayath
- Category: Article
- Hits: 1453
ഭൂമി തിരിച്ചു കറങ്ങാൻ തുടങ്ങിയിരിക്കുന്നുവോ? ആദിമകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനെ കുറിച്ച് ഭൂമി ആലോചിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി ഭൂമി എല്ലായിടത്തും വരൾച്ചയും ജലപ്രളയവും സൃഷ്ടിച്ച് മുന്നറിയിപ്പുകൾ നല്കികൊണ്ടേയിരുന്നു. ഇപ്പോഴിതാ രണ്ടാം ഘട്ടം. മനുഷ്യകുലത്തെ മുഴുവൻ പുറത്തിറങ്ങാനാകാത്തവണ്ണം വീടുകളിൽ പൂട്ടിയിട്ട് ബാക്കി എല്ലാ ജീവജാലങ്ങളെയും സ്വതന്ത്രരാക്കി. അവർ ഇന്ന് മനുഷ്യഭയമില്ലാതെ കാടുകളിലും തെരുവുകളിലും എല്ലാം സന്തോഷത്തോടെ നടക്കുന്നു.മനുഷ്യരോ?കണ്ണിൽ കാണാൻ പോലുമാകാത്ത ഒരു കൃമിയെ പേടിച്ച് വീടുകളിൽ ഒളിച്ചിരിക്കുന്നു. ഒരു ഉറുമ്പിനെപോലും നോവിക്കാതെ ഈ കൃമി മനുഷ്യനെ മാത്രം തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുന്നു.

- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 1595
നീണ്ട കാലം മറുനാട്ടിൽ കഴിഞവർക്കറിയാം നാട്ടിൽ എത്താനുള്ള ത്വര. വരാനുള്ള ദിവസം അടുക്കുന്തോറും ഉറക്കം പോലും നഷ്ടമാകുന്ന ദിവസങ്ങൾ. വീട്ടിലേക്കു കൊണ്ടു പോകേണ്ട ഒരുക്കങ്ങൾ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,
- Details
- Written by: കെ കെ
- Category: Article
- Hits: 1909
തിരയും തീരവും യുഗങ്ങൾക്ക് മുൻപ് ദേവലോകത്ത് സുഖമായി വസിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു , തിരയിൽ ഒഴുകുന്ന തേനും പാലും കരയിൽ വന്നു ദേവന്മാർ എടുത്തു കൊണ്ടു പോകുമായിരുന്നു അങ്ങിനെ കാലം കഴിഞ്ഞുപോകവേ തീരത്തിനു തിരയോട് സ്നേഹം തോന്നി, അവളുടെ മേനിയിലെ ചൂടും കുളിരും, ചിലങ്കയുടെ പൊട്ടിച്ചിരി, താളത്തിനൊത്ത നടനം എല്ലാം അവനെ മദോന്മത്തനാക്കി. അവന്റെ കടകണ്ണു കൊണ്ടുള്ള ഏറു ആദ്യമൊന്നും അവൾ മൈന്റ് ചെയ്തില്ല പിന്നെ ഏറെ വൈകി അവളും തീരത്തെ ഇഷ്ട്ടപ്പെട്ടു തുടങ്ങി, നിലാവുള്ള രാത്രിയിൽ അവർ ആലിംഗനബദ്ധരായി നിശ്ചലം നിന്നു, അത് പിന്നെ തുടർന്നു കൊണ്ടേയിരുന്നു.

- Details
- Written by: Jojo Jose Thiruvizha
- Category: Article
- Hits: 1594
(Jojo Jose Thiruvizha)
ലോകമതങ്ങളിൽ വച്ച് അധികമായി വളർന്ന് പന്തലിച്ചു നിൽക്കുന്ന ക്രിസ്തു മതത്തിൻെറ ഉദയത്തിന് കാരണകാരനായ ശ്രീ യേശുവിലേക്ക്, അദ്ദേഹത്തിൻെറ അജ്ഞാതമായ ജീവിതത്തിലേക്ക്, നമുക്ക് യുക്തി പൂർവകങ്ങളായ
- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 1782
രാമായണം എന്ന മഹാകാവ്യത്തെ കുറിച്ച് കേൾക്കാത്തവർ ഒരു പക്ഷെ ഇല്ലെന്നു തന്നെ പറയാം. ഹിന്ദുക്കൾക്ക് ഇത് അവരുടെ ആരാധനാമൂർത്തിയായ, ഉത്തമപുരുഷനായി വാഴ്ത്തപ്പെടുന്ന ശ്രീരാമദേവന്റെ ജീവിത കഥയാണ്. എന്നാൽ മാലോകർക്ക് ഈ കാവ്യം ലോകത്തിലെ നാലു ഇതിഹാസങ്ങളി ലൊന്നാണ്. ഇലിയഡ്, ഒഡീസി, മഹാഭാരതം എന്നിവയാണ് മറ്റു മൂന്നെണ്ണം.