mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കറുപ്പിലും വെളുപ്പിലും 
മുങ്ങിയ ഓര്‍മ്മചിത്രങ്ങള്‍.
ഒരു വിളിപ്പാടകലെ സായംസന്ധ്യ
കടല്‍ക്കരയിലെ തിരക്കുകളുടെ
മങ്ങിയ ചിത്രം.

പറന്നകലുന്ന വയല്‍ക്കിളികള്‍.
കറുകയിലെ മഞ്ഞ് കണങ്ങളില്‍
തിളങ്ങുന്ന സൂര്യന്‍.
വയല്‍വരമ്പിലൂടെ നടന്നകലുന്ന
ഏതോ യുവമിഥുനങ്ങളുടെ ചിത്രം.

പോക്കുവെയിലിന്‍ മഞ്ഞവെളിച്ചം
വിരിയുന്ന നാലുമണിപ്പൂക്കള്‍.
സ്കൂള്‍കവാടം കടന്ന് 
തെരുവിലേയ്ക്കൊഴുകുന്ന കുട്ടികള്‍.
ആഹ്ളാദാരവങ്ങളുടെ ചിത്രം.
പൊടി പറത്തി പോകുന്ന 
പഴയൊരു ലൈന്‍ബസ്.

കറുത്ത ആകാശവഴിയിലൂടെ
മഴക്കാറുകളെത്തുന്നു.
കുടക്കീഴില്‍ ഇരുതോളുകള്‍
ഒന്നാകുന്നു.
ഓര്‍മ്മകളിലെ നിമിഷങ്ങളിലേക്ക്
സുന്ദരമുഹൂര്‍ത്തങ്ങളിലേക്ക്
ചിതറിത്തെറിക്കുന്ന
തണുത്ത മഴത്തുള്ളികള്‍.

പഴയൊരു കഥയുടെ താളുകളിലെ
മങ്ങിയ അക്ഷരങ്ങളിലൂടെ
മെല്ലെ തെളിഞ്ഞു വരുന്ന
ഭൂതകാലഛായാചിത്രങ്ങള്‍. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ