mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഉറങ്ങാൻ നേരമായി...
മനസ്സിൽ തെളിഞ്ഞുകത്തുന്ന
പകലിനെ അണച്ചശേഷം 
ഇരുട്ടുപുതച്ചുകിടന്നു.  

കണ്ണടയ്ക്കാത്തതിനാലാവാം
കൂരിരുട്ടിലുമപ്പോൾ
വെളിച്ചമുണ്ടെന്ന് ഞാന്‍ 
കണ്ടറിഞ്ഞു.

തപിച്ചുനിൽക്കുന്ന ഭൂമി
കാർമേഘനിഴലിൽ
ശയിക്കുന്നപോലെ,
നീന്തിനീങ്ങുന്ന രാത്രി
അസ്തമിക്കാത്ത
പകലിലേയ്ക്കൊരു
അലാറസൂചിയെ ദൃഢപ്പെത്തി
നെഞ്ചിൻതുടിപ്പുകളെയവിടെ
ബാക്കിയാക്കുന്നു. 
ഞാൻ കണ്ണുചിമ്മി...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ