mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Thriveni Raj)

കൊച്ചി മുങ്ങിക്കഴിഞ്ഞു,
കൊച്ചി ജലമറയ്ക്കുള്ളിൽ
മറയുന്നു!

*തിമിംഗലകന്യകൾ മാളിന്റെ-
യുള്ളിലടയിരിക്കുന്നു;
കടലാമ, ബഹുനില ഫ്ലാറ്റിന്റെ
മസ്തകം മാന്തിപ്പറിക്കുന്നു!
കടൽപ്പായൽ മെട്രോതൻ
സ്റ്റേഷനിൽ
പുത്തൻ പടം വരയ്ക്കുന്നു!
റയിലിന്റെ നീണ്ട പാളങ്ങളിൽ
കടൽപ്പാമ്പു പടംപൊഴിക്കുന്നു!

കടലിന്റെയുള്ളിലെ 
അസ്ഥികൂടങ്ങളിൽ,
കടൽപ്പുറ്റു പുഷ്പമർപ്പിക്കുന്നു!
പാർക്കിന്റെ യുള്ളിലെ
ജലസ്മശാനങ്ങളിൽ
കുഞ്ഞസ്ഥി കോലങ്ങൾ
ഉറഞ്ഞു തുള്ളുന്നു.
ആഗോളതാപനം,
മേഘവിസ്ഫോടനം,
വൻ തിരമാലകൾ;
കൊച്ചിയെ ജലസമാധിക്കു
വിധി നല്കി
ചെങ്കോലുഴറ്റുന്നു!

മൂന്നാറിലെരിയുന്ന രാത്രിയിൽ
ശീതീകരിച്ച മുറികളിൽ,
ഭിത്തി വിസ്താരടീവിയിൽ
പോയ കാലത്തിന്റെ കഥകണ്ടു,
പുത്തൻ തലമുറ
കഞ്ചാവെരിക്കുന്നു!

വിരുന്നിനെത്താറുള്ള
ദേശാടനപ്പക്ഷികൾ,
വഴി തെറ്റി, തേക്കടിക്കാട്ടിൽ 
കൂടുകൂട്ടുന്നു!
പെരിയാറു തോടായി
കണ്ണീരൊഴുക്കിയാ- 
മണ്ണിന്റെ ചേലയിൽ
മുഖം മറയ്ക്കുന്നു!

കാട്ടുകുറിഞ്ഞികൾ 
പൂതേടിയുലയുന്നു,
തേയിലക്കാടുകൾ 
കരിഞ്ഞുണങ്ങുന്നു!
പെരുമഴപ്പെയ്ത്തിന്റെ 
രോമാഞ്ചമുൾക്കൊണ്ടു- 
യുരുൾപൊട്ടി, ഹൈറേഞ്ചു 
മൈതാനമാവുന്നു!

ഇതുവൻ ദുരന്തം
വരാനിരിക്കും ദുരന്തം!
കൊച്ചി ജലസമാധിയിൽ
മറയുന്ന, നാടിൻ ദുരന്തം! 

--------------
* തിമിംഗലങ്ങൾ മുട്ടയിടാറില്ല. മാളിലെത്തി മറ്റുള്ളവയെ അനുകരിക്കുകയാണ്, പൊയ്മുഖ-മണിയുകയാണ്.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ