കഥകൾ
- Details
- Written by: Prasanth M
- Category: Story
- Hits: 1815
മുറ്റത്തെ തേൻ വരിക്കയിലെ മുള്ളുകൾ വിരിഞ്ഞു മൂത്ത് പാകമായ ചക്ക വലിയ കയറു കെട്ടി നിലത്ത് വീഴാതെ, അച്ഛൻ താഴെ ഇറക്കുന്നതും നിലം തൊടും മുമ്പ് അമ്മ ചക്ക താങ്ങി പിടിക്കുന്നതും എത്രയോ തവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. അന്ന്, ചക്ക കായ്ച്ചിട്ടില്ലാത്ത ഒരു ദിവസം ചെറിയച്ഛനും, അയലത്തെ ദാസേട്ടനും വേറെ ഒന്നുരണ്ടു പേരും ചേർന്ന് തേൻ വരിക്കയുടെ കൊമ്പിൽ തൂങ്ങി നിന്ന അച്ഛനെ വീഴാതെ താഴെ ഇറക്കുന്നത് ഒരു മിന്നായം പോലെയേ കണ്ടുള്ളു.
- Details
- Written by: Molly George
- Category: Story
- Hits: 1914
നാലു മണിക്കാണ് ആവന്തികയുടെ വിളിവന്നത്. മോന്റെ ബർത്ത്ഡേയ്ക്ക് വേണ്ടി പുതിയ ഡ്രസ്സും കേക്കും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിയെന്നു പറയാൻ വിളിച്ചതാണ്. അപ്പോളാണ് ആദ്യമായുണ്ടായ മോനെ ഇത് വരെ നേരിൽ കണ്ടിട്ടില്ല
- Details
- Written by: OneMan Theory
- Category: Story
- Hits: 1636
'ഇച്ചിരി കറ്യേപ്പില പൊട്ടിച്ചോട്ടെ ലതേച്ചീ..'
ലതേച്ചിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടൊന്നുമില്ലെങ്കിലും സമ്മതം കിട്ടി. ഒരു നൂറ് കറിവേപ്പിലതെെ കൊണ്ടുനട്ടിട്ടുണ്ട് വീട്ടിൽ. ഒന്നുപോലും പിടിച്ചില്ല. ഈ വീട്ടിൽ കറിവേപ്പില വാഴില്ലെന്ന് അമ്മ പറയാറുണ്ട്.
- Details
- Written by: സാന്ദ്ര രാജൂ
- Category: Story
- Hits: 1521
സ്നേഹം നിറഞ്ഞ ചേച്ചിക്ക് കുഞ്ഞനുജത്തി എഴുതുന്ന കത്ത് ....
സുഖം ആണോ എന്നൊരു ചോദ്യത്തിന് പ്രസക്തി ഇല്ല എന്നറിയാം.. ഞാൻ അയക്കുന്ന കത്തിന് ഒന്നും മറുപടി തരുന്നില്ല. ചേച്ചിയോട് അല്ലാതെ ആരോടാണ് എന്റെ സങ്കടങ്ങൾ പറയുന്നത്? എന്നെ ആരെക്കാളും നന്നായി ചേച്ചിക്ക് അറിയാല്ലോ.
- Details
- Written by: Kammutty
- Category: Story
- Hits: 1541
ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങളും നെയ്തു, തുമ്പിയും പൂമ്പാറ്റയും കൂട്ടുകാരായി എങ്ങും ഓടിനടന്ന അല്ലലറിയാത്ത ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ മാളുവിനെ കാണാൻ ഒരു നാൾ ഒരാൾ വന്നു. ആൾ സുമുഖൻ, സുന്ദരൻ മാളുവിന് ചേരും, നാട്ടിൽ വലിയ സമ്പത്തും പ്രതാപമുള്ള തറവാട്ടിലെ ഒറ്റ മോൻ. മാളുവിന് പതിനെട്ടു തികയുന്നതേ ഒള്ളു. പയ്യനും ചെറുപ്പം, കുറച്ചു രാഷ്ട്രീയം കളി ഉണ്ടെന്നല്ലാതെ മറ്റു ജോലി ഒന്നും ഇല്ല, ഇട്ടു മൂടാൻ സ്വത്ത് ഉള്ള അവർക്ക് മകൻ ജോലിക്ക് പോവേണ്ട ആവശ്യവും ഇല്ല.
- Details
- Written by: Safwan Shan
- Category: Story
- Hits: 1975
അങ്ങനെ നമ്മുടെ കുട്ടിരാമൻ മരിച്ചു. ബന്ധുമിത്രാദികളെല്ലാം കൈകാലിട്ടടിച്ചു. പാവം കുട്ടിരാമൻ ; ആചാര മര്യാതകളോടെ കത്തിച്ച് ചാമ്പലാക്കി, കിട്ടിയ ചാരം ഭാരതപ്പുഴ ഉണ്ടായിരുന്നിടത്ത് ഒരു കുഴിവെട്ടി അതിൽ കലക്കിക്കളഞ്ഞതിനാൽ, ഖബറോ* അവിടുത്തെ ഓറൽ എക്സാമിനേഷനോ, ദണ്ഡടിയോ മൂപ്പർക്ക് ഉണ്ടായില്ല.
- Details
- Written by: Anchu Mathew
- Category: Story
- Hits: 1580
"അമ്മേ ഞാൻ ഫ്രണ്ട്സ് കൂടെ ട്രിപ്പ് പൊക്കോട്ടെ?"
"വേണ്ട.."
"പോയിട്ട് പെട്ടന്ന് വരും എല്ലാരും ഉണ്ട്.. ഞങ്ങൾ സേഫ് ആയി തിരിച്ചു വരും..പ്ലീസ്.. "
"വേണ്ട.. എന്തൊക്കെ പറഞ്ഞാലും വേണ്ട.. പോയാൽ തിരിച്ചു വരുമ്പോ നീ എന്നെ കാണില്ല.."
"നിന്റെ കാര്യം കഷ്ടം തന്നെ.
ഒരിത്തിരി ലേറ്റ് ആയാൽ വരും തുരുതുരാ ഫോൺ കാൾസ്.. നിന്റെ അമ്മക്ക് വേറെ പണിയൊന്നുല്ലേ.."
"അമ്മക്ക് എന്നെ ജീവനാ.അതോണ്ടാ.. പേടിയാ എപ്പോഴും.."
"എന്തിനു.. നീ ചാടിപ്പോവ്വോന്നോ..."
"അത് ശെരിയായിരിക്കും.. ഇവളെ വിശ്വാസമില്ലാരിക്കും.."
"എന്താ ആലോചിച്ചു ഇരിക്കണേ.. പോണില്ലേ. ഒരുപാട് ലേറ്റ് ആയല്ലോ.."
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1586
മഴ..കോരിച്ചൊരിയുന്ന ഈ മഴ അവൾക്കു വേണ്ടിയാണ്.ഇത് പോലൊന്ന് പെയ്തൊഴിയാൻ വെമ്പുകയാണ് പ്രക്ഷുബ്ദമായ അവളുടെ മനസ്.ഇടിയോ മിന്നലോ അവളെ ചകിതയാക്കുന്നില്ല.മഴയുടെ മാസ്മരികത അവളെ ആകർഷിക്കുന്നുമില്ല.കണ്ണട നിലത്തെറിഞ്ഞു പൊട്ടി ചിതറുന്നത് നോക്കി നിന്നിട്ടും അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ അലങ്കോലപ്പെടുത്തിയിട്ടും ശന്തമാക്കാത്ത മനസ്സിൽ ഇപ്പോഴെന്താണ് ഉണ്ടാകുക?

