മികച്ച അനുഭവങ്ങൾ
മികച്ച അനുഭവങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: T V Sreedevi
- Category: prime experience
- Hits: 10860
(T V Sreedevi )
ഗ്രാമത്തിന്റെ അഴകായിരുന്നു ശാന്തേച്ചി. അതി സുന്ദരി. ശാന്തേച്ചിയുടെ അച്ഛനു വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി. സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ നാട്ടിൽ വന്നു സ്ഥലം വാങ്ങി പുതിയ വീടു വെച്ചുത് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 10577
(Sathish Thottassery)
അയിലൂർ പുഴപ്പാലം മുതൽ തെണ്ട മുത്തന്റെ ആസ്ഥാനം വരെ ഒരു കയറു പിടിക്കുക. എന്നിട്ട് മുത്തനെ കേന്ദ്രബിന്ദുവാക്കി ഒരു വൃത്തം വരയ്ക്കുക. പിന്നെ അതേ കയറുകൊണ്ട് കേന്ദ്രബിന്ദുമുതൽ അത്രയും ദൂരം പടിഞ്ഞാട്ട് അളക്കുക. അത് വൃത്തത്തെ രണ്ടായി ഭാഗിക്കും. അപ്പോൾ കിട്ടുന്ന താഴത്തെ അർദ്ധ വൃത്തം. അതാണ് ഞങ്ങളുടെ തോട്ടശ്ശേരി.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 17455
(Sathish Thottassery)
നാണുവാരും നങ്ങേമയും മാതൃകാ ദമ്പതിമാരാണ്. ഇരുമെയ്യും ഒരു മനവും. കമ്പനി പണി കഴിഞ്ഞു വന്നാൽ അന്നത്തെ വിശേഷങ്ങൾ നങ്ങേമയെയും തിരിച്ചു നങ്ങേമ അന്നത്തെ പെൺവെടിവട്ട വിശേഷങ്ങൾ നാണുവാരെയും അപ്ഡേറ്റ്ചെയ്യും.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 16906
(Sathish Thottassery
വാക്ക്, ഭാഷ,സംസാരം, എഴുത്തു്. അതിന്റെയെല്ലാം ശക്തി അപാരമാണ്. ചിലപ്പോൾ അതിനു തോക്കിനെക്കാൾ ശക്തിയുണ്ടാകാം. അതുപോലെതന്നെ മേല്പറഞ്ഞവയെല്ലാം പല തരത്തിൽ അപകടകാരികളും ആകാറുണ്ട്. എയ്ത അമ്പും വാ വിട്ട വാക്കും തിരിച്ചെടുക്കാനാവില് ലല്ലോ.. ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കുറെ വാക്കോർമ്മകൾ ഓർത്തുപോകുകയാണ്.
- Details
- Written by: Shaila Babu
- Category: prime experience
- Hits: 10191


- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 18270
(Sathish Thottassery)
ഞങ്ങളുടെ ട്രൗസർ പ്രായം. ഞങ്ങൾ എന്നാൽ ഈയുള്ളവനും, കേശവനും, ചൂരിയും. കേശവൻ എന്റെബാല്യകാല സഖാവ്, ശിഷ്യൻ, സതീർഥ്യൻ എന്നീ നിലകളിൽ നാട്ടിൽ അറിയപ്പെട്ടവൻ. ചൂരി എന്റെ അനിയന്റെ വിളിപ്പേര് അല്ലെങ്കിൽ ചെല്ലപ്പേര്. ആ കാലത്ത് ഞങ്ങൾ എവിടേക്കു പോകുമ്പോഴും ബോബന്റെയും മോളിയുടെയും കൂടെയുള്ള നായക്കുട്ടിയെപോലെ അവസാനം പറഞ്ഞയാൾ കൂടെ വരണമെമെന്നു പറഞ്ഞു ശാഡ്യം പിടിക്കും. പിന്നെ കുറെ ഒളിച്ചുകളിയും ഓട്ടവും ഒക്കെ വേണം ഞങ്ങൾക്ക് അവനിൽ നിന്ന് സ്കൂട്ടാവാൻ.
- Details
- Written by: Jojo Jose Thiruvizha
- Category: prime experience
- Hits: 13442
(Jojo Jose Thiruvizha)
എൻെറ അപ്പൻ കുട്ടിക്കാലത്ത് സാമാന്യം നല്ലൊരു വികൃതി ആയിരുന്നു. അങ്ങേരുടെ പല ലീലാ വിലാസങ്ങളും അങ്ങേരുടെ മരണ ശേഷവും തിരുവിഴയിലെ നാലാൾ കൂടുന്ന ഇടങ്ങളിൽ ചർച്ചയാവാറുണ്ട്. അങ്ങനെ ഒരു കല്ല്യാണ വീട്ടിൽ വച്ചാണ് ഞാനിത് കേൾക്കാനിടയായത്. മൂന്നാലാളുകൾ കസേര വട്ടമിട്ട് ചർച്ചയിലാണ്.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 14569
(Sathish Thottassery)
കേശവൻ അന്നും ഉച്ചക്ക് ചുട്ട പപ്പടവും കൂട്ടി കഞ്ഞിയും കുടിച്ചു കൈ കഴുകി ട്രൗസറിന്റെ മൂട്ടിൽ തുടച്ച് അടുക്കളയിൽ നിന്നും പോകുന്നത് രാശമ്മ ചേച്ചി കണ്ടതാണ്. ചെക്കനെ ആവശ്യത്തിനും അനാവശ്യത്തിനും കാവേരിമുത്തി അവന്റെ ഇടത്തെ ചെവിക്കു പിടിച്ചു രണ്ടുമൂന്നു് തിരുമ്മു തിരുമ്മി തലയിൽ ടെ ടെ ന്നു ചൊട്ടുന്നതിനോട് എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു.