മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 13127


(Satheesh Kumar)
"അന്ന് ഞാൻ ജമ്മുകാശ്മീരിലെ സാംബയിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്നത്, കുരുവീ നീയിത് കേൾക്കുന്നുണ്ടോ?" അതിരാവിലെ കടയിലെത്തി പട്ടാളക്കഥയുടെ പുതിയ ഒരു എപ്പിസോഡ് തുറന്ന പട്ടാളം പരമുപിള്ളയുടെ ചോദ്യം കേട്ട്, പൊറോട്ട അടിച്ചു ഊപ്പാട് വന്ന് വിയർത്തു കുളിച്ചു നിന്ന കുരുവി പാപ്പച്ചൻ ദയനീയമായി പരമുപിള്ളയെ നോക്കി.
- Details
- Written by: Yoosaf Muhammed
- Category: prime humour
- Hits: 11294


(Yoosaf Muhammed)
രാത്രി പത്തു മണി കഴിഞ്ഞു കാണും തെക്കെ വീട്ടിലെ ബിനു മോൻ പിറ്റേ ദിവസത്തെ പരീക്ഷക്കു വേണ്ടി ജനാലക്ക് അരികിൽ ഇരുന്ന് പഠിക്കുകയാണ്. അപ്പോഴാണ് തൊട്ടപ്പുറത്തുള്ള ഇട്ടിമാപ്ലയുടെ വീട്ടിൽ നിന്നും ഉറക്കെയുള്ള നിലവിളി കേൾക്കുന്നത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 7841


(Sathish Thottassery)
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓർമ്മ വന്നത്. പുട്ടിൽ തേങ്ങാ പീരയിടുന്ന തിരക്കിലായിരുന്ന പെണ്ണുംപിള്ള പാറൂട്ടിയെ വിളിച്ചു ചോദിച്ചു.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 16580


(Sathish Thottassery)
സംഭവം നടന്നിട്ട് ഏകദേശം അരനൂറ്റാണ്ടായിക്കാണുമെന്നാണ് ഊഹം. നാട്ടുകാർ തോശ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന രാശപ്പൻ ദുബായിൽ പോയിട്ട് രണ്ടു വർഷം തികയാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ലീവിൽ വന്നപ്പോൾ കൊണ്ടുവന്ന സ്കോച്ചിന്റെ രുചി അച്ഛൻ ചുക്രൻ ചെട്ടിയാരുടെ നാക്ക് മറന്നു പോയിരുന്നു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9758


(Satheesh Kumar)
കീരിക്കാട്ടിൽ ചെല്ലപ്പൻ പിള്ളയുടെ അരുമയായ താമരാക്ഷൻ പൂച്ചയും പോത്രക്കാട്ടിൽ പത്രോസിന്റെ ചങ്കായ പൈലി പൂച്ചയും ലാസർ മൊതലാളിയുടെ റബ്ബറും തോട്ടത്തിൽ വെച്ച് പതിവുപോലെ ഒന്ന് കണ്ടുമുട്ടി. പണ്ട് പട്ടാളം പരമുപിള്ളയുടെ വീട്ടിലെ തങ്കമണി പൂച്ചയെ പ്രേമിക്കാൻ പാതിരാത്രിയിലും കൊച്ചുവെളുപ്പാൻ കാലത്തും നട്ടുച്ചക്കും മതില് ചാടിക്കടന്ന് വിങ്ങുന്ന ഹൃദയവുമായി "തങ്കു തങ്കു" എന്ന് വലിയ വായിൽ കരഞ്ഞു കൂവി അലച്ചു തല്ലി നടന്ന രണ്ടു നിരാശാ കാണുകന്മാർ ആയിരുന്നു താമരാക്ഷനും പൈലിയും.
- Details
- Written by: V Suresan
- Category: prime humour
- Hits: 12228


(V. SURESAN)
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ല ഇവിടെ പറയാൻ പോകുന്നത്. അത്ര പരിശുദ്ധവും അല്ല. മാത്രമല്ല തെല്ല് സാമൂഹ്യ വിരുദ്ധവുമാണ് ഇക്കഥയിലെ പ്രസാദവും കാണിക്കയും എന്നതാണ് സത്യം. അതിനാൽ ഈ ഏർപ്പാട് എത്രയും വേഗം അവസാനിപ്പിക്കുക എന്നതു തന്നെയാണ് പൊതു ജനക്ഷേമാർത്ഥം ചെയ്യേണ്ടത്.
- Details
- Written by: V Suresan
- Category: prime humour
- Hits: 13357


(V. SURESAN)
പൊട്ടിയമ്മയ്ക്ക് വോട്ട് ചെയ്യാൻ മടിയാണ്. ഇക്കാലത്തിനിടക്ക് രണ്ടോ മൂന്നോ തവണ മാത്രമേ അവർ വോട്ടിന് പോയിട്ടുള്ളൂ. ആര് ജയിച്ചാലും തോറ്റാലും നമുക്കൊന്നുമില്ല എന്നൊരു മനോഭാവം. സ്ക്വാഡ് വർക്കിനു വന്ന സതീശനും കൂട്ടർക്കും പൊട്ടിയമ്മയുടെ ഈ മനോഭാവം നന്നായി അറിയാം. അതിനാൽ അവരെ എങ്ങനെയും പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള പൊടിക്കൈകൾ അവർ ആരംഭിച്ചു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10381


(Satheesh Kumar)
ഞായറാഴ്ച പള്ളിയിൽ പോയി തിരിച്ചു വരുമ്പോഴാണ് മാടത്തറയിൽ പട്ടിമത്തായി രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഗുലാം പരിശു കളി കാണാൻ കേറിയത്.

